18 പ്ലസ്, ബാര്‍ബി, റോക്കി ഓര്‍ റാണി കി പ്രേം കഹാനി; ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍

പ്രേക്ഷകര്‍ ഏറെ കാണാന്‍ കാത്തിരുന്ന നിരവധി ചിത്രങ്ങളാണ് സെപ്റ്റംബര്‍ രണ്ടാം വാരം ഒടിടി റിലീസിനെത്തുന്നത്. പാപ്പച്ചന്‍ ഒളിവിലാണ്, 18 പ്ലസ്, ഡിജിറ്റല്‍ വില്ലേജ് തുടങ്ങിയ മലയാള ചിത്രങ്ങളാണ് ഈ ആഴ്ച റിലീസിനെത്തിയിരിക്കുന്നത്.

author-image
Priya
New Update
18 പ്ലസ്, ബാര്‍ബി, റോക്കി ഓര്‍ റാണി കി പ്രേം കഹാനി; ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍

 

പ്രേക്ഷകര്‍ ഏറെ കാണാന്‍ കാത്തിരുന്ന നിരവധി ചിത്രങ്ങളാണ് സെപ്റ്റംബര്‍ രണ്ടാം വാരം ഒടിടി റിലീസിനെത്തുന്നത്. പാപ്പച്ചന്‍ ഒളിവിലാണ്, 18 പ്ലസ്, ഡിജിറ്റല്‍ വില്ലേജ് തുടങ്ങിയ മലയാള ചിത്രങ്ങളാണ് ഈ ആഴ്ച റിലീസിനെത്തിയിരിക്കുന്നത്.

സിന്റോ സണ്ണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പാപ്പച്ചന്‍ ഒളിവിലാണ്. സൈജു കുറുപ്പ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ പാപ്പച്ചന്‍ എന്ന ഡ്രൈവറുടെ വ്യക്തിജീവിതത്തില്‍ അരങ്ങേറുന്ന സംഘര്‍ഷഭരിതങ്ങളായ ഏതാനും മുഹൂര്‍ത്തങ്ങളാണ് നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്നത്.

സൈന പ്ലേയില്‍ ഇന്ന് പ്രേക്ഷകര്‍ക്ക് ചിത്രം കാണാം.

പ്രമുഖ പ്ലാറ്റ്‌ഫോം ആയ സോണി ലിവിലൂടെയാണ് നസ്‌ലിന്‍, മാത്യു തോമസ്, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രം 18 പ്ലസ് എത്തിയിരിക്കുന്നത്.തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റിലീസ് ആണ് ഇത്.

പുതുമുഖങ്ങളെ അണിനിരത്തി നവാഗതരായ ഉത്സവ് രാജീവ്,ഫഹദ് നന്ദു രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ഡിജിറ്റല്‍ വില്ലേജ്. ആമസോണ്‍ പ്രൈമിലാണ് ചിത്രമെത്തിയിരിക്കുന്നത്.

നവാഗതരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ സിനിമ എന്ന സ്വപ്ന സാക്ഷാത്കരമാണ് ഡിജിറ്റല്‍ വില്ലേജ്. കേരള-കര്‍ണാടക ബോര്‍ഡറിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഇതില്‍ അവതരിപ്പിക്കുന്നത്.

ഇത് മാത്രമല്ല ഹോളിവുഡില്‍ നിന്നും സൂപ്പര്‍ഹിറ്റ് ചിത്രമായ 'ബാര്‍ബി' ആമസോണ്‍ പ്രൈമിലും ആപ്പിള്‍ സ്റ്റോറിലും വാടകയ്ക്ക് എത്തിയിട്ടുണ്ട്.

ചിരഞ്ജീവി, തമന്ന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന 'ഭോലാ ശങ്കര്‍' എന്ന ചിത്രവും ഒടിടിയിലെത്തിയിട്ടുണ്ട്.

മെഹര്‍ രമേശ് ആണ് സംവിധാനം.രണ്‍വീര്‍ സിങ്ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത റോക്കി ഓര്‍ റാണി കി പ്രേം കഹാനിയും ആമസോണ്‍ പ്രൈമിലെത്തിയിട്ടുണ്ട്.

 

barbie 18 plus ott release