ദ് നണ്‍ 2; ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ പേടിപ്പിക്കാന്‍ വലാക്കിന്റെ രണ്ടാം വരവ്, സെപ്റ്റംബര്‍ 28ന് തിയറ്ററുകളില്‍

ദ് നണ്‍ 2 എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ പേടിപ്പിക്കാന്‍ വലാക്കിന്റെ രണ്ടാം വരവ്. ചിത്രം സെപ്റ്റംബര്‍ 28ന് തിയറ്ററുകളിലെത്തും.

author-image
Lekshmi
New Update
ദ് നണ്‍ 2; ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ പേടിപ്പിക്കാന്‍ വലാക്കിന്റെ രണ്ടാം വരവ്, സെപ്റ്റംബര്‍ 28ന് തിയറ്ററുകളില്‍

ദ് നണ്‍ 2 എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ പേടിപ്പിക്കാന്‍ വലാക്കിന്റെ രണ്ടാം വരവ്. 2018 ല്‍ പുറത്തിറങ്ങിയ ദ് നണ്ണിന്റെ തുടര്‍ച്ചയായ ഈ സിനിമ കണ്‍ജറിങ് യൂണിവേഴ്‌സിലെ ഒന്‍പതാമത്തെ ചിത്രമാണ്. കണ്‍ജറിങ് 2 വിലെ വലാക് എന്ന കന്യാസ്ത്രീയെ ആസ്പദമാക്കിയെടുക്കുന്ന ആദ്യ മുഴുനീള ചിത്രമായിരുന്നു ദ് നണ്‍.

ദ് നണ്‍ സിനിമയുടെ ക്ലൈമാക്‌സിനു ശേഷം നാല് വര്‍ഷങ്ങള്‍ കഴിഞ്ഞ് നടക്കുന്ന കഥയാണിത്. സിസ്റ്റര്‍ ഐറീനെ തേടി വലാക് എന്ന പ്രേതം വീണ്ടുമെത്തുന്നതും അതിനെ നേരിടുന്നതുമാണ് കഥ. ബോണി ആരന്‍സ് ആണ് ഇത്തവണയും വലാകിനെ അവതരിപ്പിക്കുക.

മൈക്കള്‍ ഷാവേസ് ആണ് സംവിധാനം. മൈക്കളിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് ദ് നണ്‍ 2. ചിത്രം സെപ്റ്റംബര്‍ 28ന് തിയറ്ററുകളിലെത്തും.

the nun 2 release soon trailer out