തമിഴ് സിനിമയിലെ ജെന്റില്‍മാന്‍ എന്നറിയപ്പെടുന്ന അജിത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി നിര്‍മാതാവ്. പ്രമുഖ നിര്‍മാതാവ് മാണിക്കം നാരായണനാണ് ആരോപണവുമായി എത്തിയിരിക്കുന്നത്. കമല്‍ഹാസന്‍ നായകനായ വേട്ടയാട് വിളയാട് പോലുള്ള ചിത്രങ്ങളുടെ നിര്‍മാതാവാണ് മാണിക്കം നാരായണന്‍. വിജയിന്റെ ആദ്യ ചിത്രത്തിന്റെ നിര്‍മാതാവും ഇദ്ദേഹമാണ്.
അജിത്തിന്റെ പെരുമാറ്റം കാപട്യമാണ്. തന്റെ പക്കല്‍ നിന്ന് പണം വാങ്ങി പറ്റിച്ചെന്നുമാണ് നിര്‍മാതാവ് ആരോപിക്കുന്നത്.
1995-ല്‍ ചിത്രത്തില്‍ അഭിനയിക്കാം എന്നു പറഞ്ഞ് 15 ലക്ഷം വാങ്ങി. എന്നാല്‍, പിന്നീട് സിനിമയില്‍ നിന്ന് പിന്മാറി. അജിത്ത് വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്നും നിര്‍മാതാവ് പറയുന്നു. എന്നാല്‍, ഇക്കാര്യം തെളിയിക്കാന്‍ തന്റെ പക്കല്‍ തെളിവൊന്നുമില്ല. പക്ഷേ, ഇപ്പോള്‍ അജിത്തിനെ കുറിച്ച് പല തെളിവുകളും തന്റെ പക്കലുണ്ടെന്നാണ് നിര്‍മാതാവ് അവകാശപ്പെടുന്നത്. സമയം വരുമ്പോള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറയുന്നു.
അജിത്ത് ജെന്റില്‍മാന്‍ എന്നാണ് എല്ലാവരും കരുതുന്നത്. അത് ശരിയല്ല. കൃത്രിമമായി ഉണ്ടാക്കിയതാണിത്. തന്നെക്കുറിച്ച് നല്ലതെഴുതാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അജിത്ത് പണം നല്‍കാറുണ്ട്. ആദ്യം നല്ല മനുഷ്യനാവാനാണ് പഠിക്കേണ്ടതെന്നും മാണിക്കം നാരായണന്‍ പറയുന്നു.