തമിഴിലെ മുന്‍നിര താരങ്ങള്‍ അടക്കം 14 താരങ്ങള്‍ക്കെതിരെ നടപടിയുമായി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍. ജൂണ്‍ 18 ന് നടന്ന യോഗത്തിലാണ് നിര്‍മാതാക്കളുടെ തീരുമാനം. തമിഴ് സിനിമയിലെ മുന്‍നിര താരങ്ങളായ ചിമ്പു, വിശാല്‍, എസ് ജെ സൂര്യ, അദര്‍വ, വിജയ് സേതുപതി, യോഗിബാബു എന്നിവര്‍ ഉള്‍പ്പെടെ ഈ പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ഇതുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നിന് തമിഴ് താരങ്ങളുടെ സംഘടന നടികര്‍ സംഘവുമായി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രൊഡ്യൂസേഴ്സ് യൂണിയന്‍ പ്രസിഡന്റായി രണ്ടാം തവണയും വിജയിച്ച നിര്‍മ്മാതാവ് തേനാണ്ടല്‍ മുരളി നിര്‍മ്മാതാക്കളെ രക്ഷപ്പെടുത്താന്‍ വിവിധ നടപടികളാണ് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് താരങ്ങള്‍ക്കെതിരെ നടപടിയുമായി നിര്‍മ്മാതാക്കളുടെ സംഘടന മുന്നോട്ടുപോകുന്നത്.
താരങ്ങള്‍ക്കെതിരെ എന്തൊക്കെ നടപടികള്‍ എടുക്കുമെന്നുമുള്ള വിശദാംശങ്ങള്‍ അടുത്തയാഴ്ച ഔദ്യോഗികമായി പുറത്തുവിടുമെന്നാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പറയുന്നത്.