തമിഴ് നടന് കവിന് വിവാഹിതനായി. മോണിക്ക ഡേവിഡ് ആണ് വധു. കുറേ കാലത്തെ സൗഹൃദത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഞായറാഴ്ച ചെന്നൈയില്‍ നടന്ന വിവാഹ ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഒരു സ്വകാര്യ സ്കൂളില്‍ അധ്യാപികയാണ് മോണിക്ക. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അദ്ദേഹം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നത്. അഭിനയിച്ച പരമ്പരകളില്‍ സ്റ്റാര്‍ വിജയില്‍ സംപ്രേഷണം ചെയ്ത 'ശരവണന് മീനാക്ഷി'യിലെ വേട്ടൈയന് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബിഗ് ബോസ് തമിഴ് സീസണ് 3 ലെ മത്സരാര്‍ഥിയായും കവിന് എത്തി. 2017 ല്‍ പുറത്തെത്തിയ സത്രിയനിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ശിവ അരവിന്ദിന്റെ സംവിധാനത്തില്‍ 2019 ല്‍ പുറത്തെത്തിയ നട്പുന എന്നാണ് തെരിയുമാ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം നായകനായി അരങ്ങേറ്റം കുറിക്കുന്നത്.
ലിഫ്റ്റ്, 2023 ല്‍ പുറത്തിറങ്ങിയ ഡാഡ എന്നിവ കവിന് വലിയ ബ്രേക്ക് ആണ് നല്‍കിക്കൊടുത്തത്.
ഒരിക്കലും നടക്കില്ലെന്നു കരുതിയ സ്വപ്നം, പുതിയ വിശേഷം പങ്കുവച്ച് അഖില്‍ മാരാര്‍
ഒരു താത്വിക അവലോകനം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അഖില്‍ മാരാര്‍, ബിഗ് ബോസിലൂടെയാണ് ശ്രദ്ധേയനായത്. വ്യക്തിപരമായ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ബിഗ് ബോസ് സീസണ് 5 വിജയി.
എറണാകുളത്ത് ഒരു ഫ്ളാറ്റ് സ്വന്തമാക്കിയ സന്തോഷ വാര്‍ത്തയാണ് അഖില്‍ പങ്കുവച്ചത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് ജീവിതത്തിലെ വ്യക്തിപരമായ സന്തോഷം അറിയിച്ചത്.
ജീവിതത്തില്‍ ഒരു സെന്റ് ഭൂമി സ്വന്തമായി വാങ്ങാന്‍ കഴിയുമെന്ന് കരുതിയില്ലെന്ന് അഖില്‍ പറയുന്നു. മരിച്ചാല്‍ ആറടി മണ്ണ് വേണം. അതിനാല്‍, ഒരു സെന്റ് ഭൂമിയെങ്കിലും സ്വന്തമാക്കുമെന്ന് തമാശ മട്ടില്‍ പറഞ്ഞിരുന്നു എന്നും അഖില്‍ പറഞ്ഞു.
അടുത്തിടെ ഒരു വാഹനം സ്വന്തമാക്കിയതായും അഖില്‍ പറഞ്ഞു. വോള്‍വോയുടെ എസ് 90 എന്ന മോഡല്‍ ആണ് വാങ്ങിയത്.
ഉദ്ഘാടനങ്ങള്‍ക്ക് വലിയ പൈസ വാങ്ങുന്നുവെന്ന് ചിലര്‍ പരാതി പറയുന്നതായി അഖില്‍ പറഞ്ഞു. ഒരുപാട് പരിപാടികള്‍ക്ക് പോകാന്‍ താല്പര്യമില്ല. എനിക്ക് ഞാനിടുന്ന ഒരു വിലയുണ്ട്. അത് തരാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നും അഖില്‍ തുറന്നുപറയുന്നു.
ഒരുപാട് സിനിമാ പ്രോജക്റ്റുകള്‍ വരുന്നുണ്ട്. അവയില്‍, അനൗണ്‍സ് ചെയ്യേണ്ട സിനിമകളെ കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും അഖില്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അഖില്‍ പറഞ്ഞത് ബിഗ് ബോസില്‍ അഖില്‍ മാരാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പുറത്ത് വന്ന വ്യക്തിയല്ല താന്‍ എന്നാണ്. അഖില്‍ മാരാറായി തന്നെ ജീവിച്ചാണ് പുറത്ത് വന്നതെന്നും അഖില്‍ പറഞ്ഞു.
കോടികള്‍ വാരി സണ്ണി ഡിയോളിന്റെ ഗദര്‍ 2, താരത്തിന്റെ ജൂഹുവിലെ വില്ല ലേലം ചെയ്യാന്‍ ബാങ്ക്!
ബോളിവുഡ് താരം സണ്ണി ഡിയോളിന്റെ ജൂഹുവിലെ വില്ല ലേലത്തിന്. ബാങ്ക് ഒഫ് ബറോഡയാണ് ലോണ്‍ തുക തിരിച്ചുപിടിക്കാനായി ലേല പരസ്യം നല്‍കിയത്. ലോണ്‍ തുക 56 കോടിയാണ്. ലോണ്‍ തുകയും പലിശയും ഉള്‍പ്പെടെ ഈടാക്കാനാണ് ബാങ്കിന്റെ നീക്കം.
ആഗസ്റ്റ് 20 ഞായറാഴ്ച ഒരു ദേശീയ ദിനപത്രത്തിലാണ് ലേല പരസ്യം പ്രത്യക്ഷപ്പെട്ടത്. അജയ് സിംഗ് ഡിയോള്‍ എന്നാണ് താരത്തിന്റെ ഔദ്യോഗിക നാമം. ഈ പേരിലാണ് ലേല പരസ്യം നല്‍കിയിട്ടുള്ളത്.
സണ്ണി ഡിയോളിന്റെ പേരിനൊപ്പം ജാമ്യക്കാരായ സഹോദരനും ബോളിവുഡ് താരവുമായ ബോബി ഡിയോള്‍, അച്ഛനും മുതിര്‍ന്ന ബോളിവുഡ് നടനുമായ ധര്‍മേന്ദ്ര സിംഗ് ഡിയോള്‍ എന്നിവരുടെ പേരുകളും ലേല പരസ്യത്തിലുണ്ട്. പരസ്യത്തില്‍ ബോബി ഡിയോളിന്റെ യഥാര്‍ത്ഥ പേരായ വിജയ് സിംഗ് ഡിയോള്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അതിനിടയില്‍, സണ്ണി ഡിയോളിന്റെ ഒടുവില്‍ റിലീസ് ചെയ്ത ഗദര്‍ 2 വന്‍ വിജയമാണ്. 2001 ല്‍ പുറത്തുവന്ന ഗദര്‍ ഏക് പ്രേം കഥയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. സണ്ണി ഡിയോളും അമീഷ പട്ടേലുമാണ് പ്രധാന വേഷങ്ങളില്‍. 9 ദിവസം കൊണ്ട് 400 കോടിയാണ് ചിത്രം നേടിയത്.
" width="100%" height="411" frameborder="0" allowfullscreen="allowfullscreen">