സുരേഷ് ഗോപിയും സുരാജ് വെഞ്ഞാറമൂടും ഗൗതം മേനോനും ഒന്നിക്കുന്ന എസ്.ജി.257;ചിത്രീകരണത്തിന് കൊച്ചിയില്‍ തുടക്കം

സുരേഷ് ഗോപി അഭിനയിക്കുന്ന ഇരുന്നൂറ്റി അമ്പത്തി ഏഴാമത്തെ സിനിമക്ക് ഡിസംബർ പതിനഞ്ച് വെള്ളിയാഴ്ച്ച കൊച്ചിയിൽ തുടക്കമിട്ടു.സനൽ വി.ദേവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

author-image
Greeshma Rakesh
New Update
സുരേഷ് ഗോപിയും സുരാജ് വെഞ്ഞാറമൂടും ഗൗതം മേനോനും ഒന്നിക്കുന്ന എസ്.ജി.257;ചിത്രീകരണത്തിന് കൊച്ചിയില്‍ തുടക്കം

സുരേഷ് ഗോപി അഭിനയിക്കുന്ന ഇരുന്നൂറ്റി അമ്പത്തി ഏഴാമത്തെ സിനിമക്ക് ഡിസംബർ പതിനഞ്ച് വെള്ളിയാഴ്ച്ച കൊച്ചിയിൽ തുടക്കമിട്ടു.
സനൽ വി.ദേവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് സനൽ .വി.ദേവൻ.മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, ഇൻ അസ്സോസ്സിയേഷൻ വിത്ത് സഞ്ജയ് പടിയൂർ എൻറർടൈൻമെൻ്റിൻ്റെ ബാനറിൽ വിനീത് ജയ്നും, സഞ്ജയ്പടിയൂരും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

പൂർണ്ണമായും ത്രില്ലർ ജോണറിൽ അവതരിപ്പി ക്കുന്നഈ ചിത്രത്തിൽ പ്രശസ്ത നടൻ ഗൗതം മേനോൻ ,സുരാജ് വെഞ്ഞാറമൂട്, എന്നിവരും മുഖ്യവേഷത്തിൽ, അഭിനയിക്കുന്നു ' ഇവർക്കു പുറമേ മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.ഡിസംബർ പതിനെട്ടു മുതൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.അങ്കമാലി കാലടി ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.


കഥ - ജിത്തു.കെ.ജയൻ.-മനു സി. കുമാർ,തിരക്കഥ - മനു സി.കുമാർ, ചായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പളളി,എഡിറ്റിംഗ് - മൺസൂർ മുത്തുട്ടി, കലാസംവിധാനം - സുനിൽ കെ.ജോർജ്,കോസ്റ്റ്യം - ഡിസൈൻ, നിസ്സാർ റഹ്മത്ത്,
മേക്കപ്പ്.-റോണക്സ് സേവ്യർ, ലൈൻ പ്രൊഡ്യൂസർ -ആര്യൻ സന്തോഷ്, പ്രൊഡക്ഷൻ കൺട്രോടോളർ -പൗലോസ് കുറുമുറ്റം,
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - അഭിലാഷ്‌ പൈങ്ങോട് ,പിആർഒ-വാഴൂർ ജോസ്.

kochi Suresh Gopi Suraj venjaramood gautham menon SG 257