സണ്ണി ലിയോണിനു മുന്നില്‍ മസില്‍ പെരുപ്പിച്ച് ഭീമന്‍ രഘു!

ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണിനു മുന്നില്‍ മസില്‍ പെരുപ്പിച്ച് നടന്‍ ഭീമന്‍ രഘു. സണ്ണി ലിയോണിന്റെ ആദ്യ മലയാളം വെബ് സീരിസ് പാന്‍ ഇന്ത്യന്‍ സുന്ദരിയുടെ ടീസറിലാണ് രസകരമായ ഈ രംഗമുള്ളത്.

author-image
Web Desk
New Update
സണ്ണി ലിയോണിനു മുന്നില്‍ മസില്‍ പെരുപ്പിച്ച് ഭീമന്‍ രഘു!

 

ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണിനു മുന്നില്‍ മസില്‍ പെരുപ്പിച്ച് നടന്‍ ഭീമന്‍ രഘു. സണ്ണി ലിയോണിന്റെ ആദ്യ മലയാളം വെബ് സീരിസ് പാന്‍ ഇന്ത്യന്‍ സുന്ദരിയുടെ ടീസറിലാണ് രസകരമായ ഈ രംഗമുള്ളത്. അനശ്വര നടന്‍ ജയനും ഷീലയും അഭിനയിച്ച ശരപഞ്ജരം എന്ന സിനിമയിലെ ഏറെ ശ്രദ്ധേയമായ ഒരു രംഗമാണ് ഭീമന്‍ രഘു അതേപടി അനുകരിക്കുന്നത്. കുതിരയെ തലോടുന്ന ഭീമന്‍ രഘു. അതു കണ്ടുനില്‍ക്കുന്ന സണ്ണി ലിയോണ്‍. ഇതാണ് ടീസറിലുള്ളത്. രസകരമായ ഈ ടീസര്‍ വൈറലായിക്കഴിഞ്ഞു.

വന്‍ ബജറ്റില്‍ ഒരുക്കുന്ന വെബ് സീരിസാണ് പാന്‍ ഇന്ത്യന്‍ സുന്ദരി. ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച്ആര്‍ ഒടിടിയിലൂടെയാണ് ഈ വെബ് സീരിസ് പ്രദര്‍ശിപ്പിക്കുന്നത്. എച്ച്ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീന പ്രതാപനാണ് നിര്‍മ്മാണം. കഥയും സംവിധാനവും സതീഷാണ്. പ്രിന്‍സി ഡെന്നിയും ലെനിന്‍ ജോണിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.

ഈ ബിഗ് ബജറ്റ് കോമഡി ആക്ഷന്‍ ത്രില്ലര്‍ സീരിസില്‍ അപ്പാനി ശരത്തും മാളവികയും നായികാനായകന്മാരാകുന്നു. മണിക്കുട്ടന്‍, ജോണി ആന്റണി, ജോണ്ഡ വിജയ്, ഭീമന്‍ രഘു, സജിത മഠത്തില്‍, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ഹരീഷ് കണാരന്‍, നോബി മാര്‍ക്കോസ് തുടങ്ങിയവരും അഭിനയിക്കുന്നു.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും. ഛായഗ്രഹണം രവിചന്ദ്രന്‍, കലാസംവിധാനം മധു രാഘവന്‍, ചിത്ര സംയോജനം അഭിലാഷ് ബാലചന്ദ്രന്‍ എന്നിവരാണ്. ശ്യാം പ്രസാദാണ് ഈ സീരീസിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ബാക്ക്ഗ്രൗണ്ട് മ്യുസിക് ഗോപി സുന്ദര്‍, ചീഫ് അസോസിയേറ്റ് അനന്തു പ്രകാശന്‍, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ സംഗീത് ശ്രീകണ്ഠന്‍, ലൈന്‍ പ്രൊഡ്യൂസര്‍ എല്‍ദോ സെല്‍വരാജ്, ഡാന്‍സ് കൊറിയോഗ്രാഫര്‍ ഉഖ സിബിന്‍, ആക്ഷന്‍ കോറിയോഗ്രഫര്‍ അഭിഷേക് ശ്രീനിവാസ്, പിആര്‍ഒ ആതിര ദില്‍ജിത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

malayalam movie movie news sunny leone malayalam web series bheeman reghu