എസ്‌കെ 21; ചിത്രത്തില്‍ വിദ്യാര്‍ത്ഥി ലുക്കില്‍ ശിവകാര്‍ത്തികേയന്‍

കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന എസ്‌കെ 21 എന്ന ചിത്രത്തില്‍ നടന്‍ ശിവ കാര്‍ത്തികേയന്‍ പ്രത്യക്ഷപ്പെടുന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായി.

author-image
Priya
New Update
എസ്‌കെ 21; ചിത്രത്തില്‍ വിദ്യാര്‍ത്ഥി ലുക്കില്‍ ശിവകാര്‍ത്തികേയന്‍

ചെന്നൈ: കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന എസ്‌കെ 21 എന്ന ചിത്രത്തില്‍ നടന്‍ ശിവ കാര്‍ത്തികേയന്‍ പ്രത്യക്ഷപ്പെടുന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായി.

സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ ഇതിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ചിത്രം അവസാന ഷെഡ്യൂളിലാണ്. 2024 ഏപ്രില്‍ മെയ് മാസത്തോടെ ചിത്രം പുറത്തിറങ്ങും എന്നാണ് വിവരം.

സായി പല്ലവിയാണ് നായികയായി എത്തുന്നത്. മൂന്ന് കാലഘട്ടത്തിലെ നായകന്റെ അവസ്ഥ ചിത്രത്തില്‍ കാണിക്കുന്നുണ്ട്. അതില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായി എത്തുന്ന ഭാഗമാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്.

ഇതിനായി മെലിഞ്ഞ് കൗമരക്കാരന്റെ ലുക്കിലാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത് എന്നാണ് വിവരം.റങ്കൂണ്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രാജ്കുമാര്‍ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

sivakarthikeyan