'റെഡിയാ' എന്ന് കിംഗ് ഖാന്‍; ജവാന്റെ പ്രിവ്യു ഷോ ജൂലൈ 10ന്

ആറ്റ്‌ലിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമാണ് 'ജവാന്‍'. ചിത്രത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായികയായി എത്തുന്നത്.

author-image
Priya
New Update
'റെഡിയാ' എന്ന് കിംഗ് ഖാന്‍; ജവാന്റെ പ്രിവ്യു ഷോ ജൂലൈ 10ന്

ആറ്റ്‌ലിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമാണ് 'ജവാന്‍'. ചിത്രത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായികയായി എത്തുന്നത്.

ബോളിവുഡും തമിഴ് സിനാമസ്വാദകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. നയന്‍താരയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പ്രിവ്യു റിലീസ് അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്‍.

ജൂലൈ 10ന് 10.30ന് ജവാന്റെ പ്രിവ്യു ഷോ നടക്കുമെന്നാണ് പുതിയ വീഡിയോ പങ്കുവച്ച് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 7ന് ലോകമെമ്പാടുമായി ചിത്രം റിലീസ് ചെയ്യും.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ജവാന്‍ റിലീസ് ചെയ്യുക. ചിതത്തില്‍ ഷാരൂഖ് ഖാന്‍ ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നാണ് വിവരം.'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്.

ഒരു അന്വേഷണോദ്യോഗസ്ഥയായാണ് നയന്‍താര എത്തുന്നത്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് നിര്‍മ്മാണം. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.

shah rukh khan nayantara jawan