ഫാന്റസിയും സാഹസികതയും, ഇന്റര്‍നാഷണല്‍ ക്വാളിറ്റിയില്‍ ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രം!

ഇന്റര്‍നാഷണല്‍ ക്വാളിറ്റിയില്‍ ഒരു ഗംഭീര സയന്‍സ് ഫിക്ഷന്‍ 2024 ഡിസംബറില്‍ തിയറ്ററുകളിലെത്തുന്നു. വിനോദവും ഫാന്ററസിയും സാഹസികതയും നിറഞ്ഞ, അമാനുഷിക കഴിവുകള്‍ അപ്രതീക്ഷിതമായി ലഭ്യമാവുന്ന നായകന്റെ കഥ പറയുന്ന, പ്രേക്ഷകര്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്ന എലൂബ്.

author-image
Web Desk
New Update

നവാഗതനായ ജിം സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ പുതിയ പ്രൊഡക്ഷന്‍ കമ്പനിയായ വിസ്റ്റാല്‍ സ്റ്റുഡിയോസാണ് നിര്‍മ്മിക്കുന്നത്. സംവിധായകന്റെ കഥക്ക് മാജിത് യോര്‍ദനും ലുഖ്മാനും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഊട്ടി, ഓഷ്യ, ഡല്‍ഹി, എന്നിവിടങ്ങള്‍ പ്രധാന ലൊക്കേഷനുകളായെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും. ചിത്രം ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ്. കാസ്റ്റിംഗ് ഡീറ്റെയില്‍സ് ഉടന്‍ പുറത്തുവിടും.

ലോക പ്രശസ്ത ജാപ്പനീസ് സംഗീത സംവിധായകനായ യൂകി ഹയാഷിയാണ് ചിത്രത്തിനായി സംഗീതം പകരുന്നത്. My Hero Academia, Pokemon, One Piece Film Gold എന്നീ ആനിമെകള്‍ക്ക് മ്യൂസിക് ചെയ്ത യൂകി ഹയാഷി ആദ്യമായി മലയാളത്തില്‍ സംഗീതം ഒരുക്കുന്ന ഇന്ത്യന്‍ സിനിമ എന്ന വലിയ പ്രത്യേകത ചിത്രത്തിനുണ്ട്. പ്രേക്ഷകര്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും എലൂബ് സമ്മാനിക്കുക.

അതിരന്‍, സൂഫിയും സുജാതയും, ടീച്ചര്‍ എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച അനു മൂത്തേടത്ത് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍ ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്‍, കമ്മാര സംഭവം, ഹോം, വിലായത്ത് ബുദ്ധ എന്നീ സിനിമകള്‍ ചെയ്ത ബഗ്ലാന്‍ ആണ് കൈകാര്യം ചെയ്യുന്നത്. വിജി എബ്രഹാമിന്റെതാണ് ചിത്രസംയോജനം. ലൈന്‍ പ്രൊഡ്യൂസര്‍ ഷാജി കാവനാട്ട്.

മേക്കപ്പ് റോഷന്‍ രാജഗോപാല്‍, വസ്ത്രാലങ്കാരം അഫ്‌സല്‍ മുഹമ്മദ് സാലി, കളറിംഗ് റെഡ് ചില്ലീസ്‌കളര്‍, കളറിസ്റ്റ് മക്കരാണ്ട് സുര്‍ത്തെ, എക്യുപ്‌മെന്റ് എന്‍ജിനീയര്‍ ചന്ദ്രകാന്ത് മാധവന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സുധര്‍മ്മന്‍ വള്ളിക്കുന്ന്, പിആര്‍ഒ എ എസ് ദിനേശ്, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോടൂത്ത്‌സ്.

movie movie news movie song