ആറാട്ടണ്ണന് എവിടെയാണ്? ഇപ്പോള്‍ കാണാറേയില്ലല്ലോ? സോഷ്യല്‍ മീഡിയ ജീവികള്‍ക്ക് ആറാട്ടണ്ണനെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല. 2022 ല്‍ പുറത്തുവന്ന മോഹന്‍ലാല്‍ ചിത്രം ആറാട്ടിന് റിവ്യു പറഞ്ഞ് ശ്രദ്ധ നേടിയ ആളാണ് ആറാട്ടണ്ണന് എന്നുവിളിക്കുന്ന സന്തോഷ് വര്‍ക്കി.
സിനിമകളെല്ലാം കണ്ട് അഭിപ്രായം പറയുന്ന, നടിമാരുമായുള്ള പ്രണയം തുറന്നുപറഞ്ഞു പുലിവാലുപിടിക്കുന്ന ആറാട്ടണ്ണന് വീണ്ടും എത്തിയിരിക്കുന്നു.
തനിക്കൊരു പെണ്‍സുഹൃത്തിനെ വേണമെന്നാണ് പുതിയ വീഡിയോയില്‍ ആറാട്ടണ്ണന് പറയുന്നത്.
ഇത്രയും വലിയ വൈറല്‍ ആയിട്ടും ഗേള്‍ ഫ്രണ്ടിനെ ലഭിച്ചില്ല. യൂട്യൂബര്‍ തൊപ്പിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും വരെ പെണ്ണിനെ കിട്ടി. ആറ് മാസം നടി നിത്യ മേനോന്റെ പുറകെ നടന്നിട്ട് ഗുണമൊന്നും ഉണ്ടായില്ല. ആറാട്ടണ്ണന് പറയുന്നു.
കുറച്ച് ഇമേജ് കോണ്‍ഷ്യസ് ആയിരുന്നെങ്കില്‍ നടന്നെനെ. എല്ലാം തുറന്നു പറയുന്നത് പ്രശ്നമാണ്. തൊപ്പിയെല്ലാം വളരെ റൊമാന്റിക് മൂഡില്‍ പോയ്ക്കൊണ്ടിരിക്കയാണ്. വൈറല്‍ ആയിട്ട് ഫെബ്രുവരിയില്‍ രണ്ട് വര്‍ഷം ആകും. എന്നിട്ടും ഒരു സുന്ദരിയായ പെണ്‍കുട്ടി പോലും എന്റടുത്ത് വന്നിട്ടില്ല.
എല്ലാം തുറന്ന് പറയുന്നത് കൊണ്ടുള്ള പ്രശ്നമാണത്. കുറച്ച് കഴിഞ്ഞാല്‍ എന്റെ നല്ല സമയം തുടങ്ങും. വളരെ സുന്ദരിയായിട്ടുള്ള പെണ്‍കുട്ടി ഗേള്‍ ഫ്രണ്ടായി വന്നാല്‍ ഞാന്‍ സന്തോഷവാനായേനെ. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ എന്നെ സമീപിക്കുക. ആറാട്ടണ്ണന് വീഡിയോയില്‍ പറയുന്നു.
അടുത്തിടെ ഒരു സിനിമയുടെ റിവ്യ പറഞ്ഞതിന് വര്‍ക്കിക്ക് മര്‍ദ്ദനമേറ്റിയിരുന്നു. സിനിമ കാണാതെയാണ് സന്തോഷ് റിവ്യു പറഞ്ഞത് എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
കാശ് വാങ്ങിയാണ് നെഗറ്റീവ് റിവ്യു പറഞ്ഞതെന്ന് വര്‍ക്കിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പടം ഇഷ്ടപ്പെടാതെ പോയതാണ്. ഇഷ്ടപ്പെടാത്തത് കൊണ്ട് ഇറങ്ങി പോയി. എന്നെകൊണ്ട് നിര്‍ബന്ധിച്ച് റിവ്യു പറയിപ്പിച്ചതാണ്. ആരില്‍ നിന്നും പൈസ വാങ്ങിയിട്ടില്ലെന്നും സംഭവത്തില്‍ പിന്നീട് ആറാട്ടണ്ണന് പ്രതികരിച്ചു.