മിത്തിസം വകുപ്പ് മന്ത്രി, മിത്തുമണി എന്നൊക്കെ വിളിക്കണം എന്നാണ് എന്റെ ഒരിത്...

ശാസ്ത്രം, വിശ്വാസം എന്നിവയുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കവെ, പ്രതികരണവുമായി നടന്‍ സലിംകുമാര്‍. മാറ്റങ്ങള്‍ ഭരണസിരാകേന്ദ്രങ്ങളില്‍ നിന്ന് തന്നെയാണ് തുടങ്ങേണ്ടത് എന്നുപറഞ്ഞുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് തുടങ്ങുന്നത്.

author-image
Web Desk
New Update

സലിംകുമാറിന്റെ കുറിപ്പ് ഇങ്ങനെ.

മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണസിരാ കേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍, റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം. ഭണ്ടാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്...

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ ചിത്രവും കുറിപ്പിനൊപ്പം സലിംകുമാര്‍ പങ്കുവച്ചിട്ടുണ്ട്.

അതിനിടെ, സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂരും രംഗത്തുവന്നു. താന്‍ ഗണേശ ഭക്തനാണെന്നും ഗണപതിയെ പ്ലാസ്റ്റിക് സര്‍ജറിയുമായി ബന്ധപ്പെടുത്തിയതിനോടായിരുന്നു വിയോജിപ്പെന്നും ശശി തരൂര്‍ പറഞ്ഞു.

പ്ലാസ്റ്റിക് സര്‍ജറിയുമായുള്ള നരേന്ദ്ര മോദിയുടെ താരതമ്യം ശാസ്ത്രത്തിന് എതിരാണ്. ആ നിലപാടില്‍ മാറ്റമില്ലെന്നും തരൂര്‍ വ്യക്തമാക്കി. നിലവിലെ വിവാദവുമായി തന്റെ പ്രസ്താവന കൂട്ടിക്കുഴയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

kerala actor sailim kumar an shamseer