രണ്ടേ രണ്ട് ദിവസം; 'സലാര്‍' ടീസറിന് 100 മില്യണ്‍ വ്യൂ

കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാര്‍. ബാഹുബലി സ്റ്റാര്‍ പ്രഭാസ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

author-image
Priya
New Update
രണ്ടേ രണ്ട് ദിവസം; 'സലാര്‍' ടീസറിന് 100 മില്യണ്‍ വ്യൂ

ഹൈദരാബാദ്: കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാര്‍. ബാഹുബലി സ്റ്റാര്‍ പ്രഭാസ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

പ്രതിനായകനായി എത്തുന്നത് പൃഥ്വിരാജ് ആണ്. മലയാളികളെ സംബന്ധിച്ചിടത്തോം ഇത് ആവേശം പകരുന്ന വസ്തുതയാണ്.വ്യാഴാഴ്ച പുലര്‍ച്ചെ 5.12 ഓടെയാണ് ചിത്രത്തിന്റെ 1.46 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ റിലീസ് ചെയ്തത്.

 

രണ്ട് ദിവസം പിന്നിട്ടപ്പോള്‍ ചിത്രത്തിന്റെ 10 കോടിയിലേറെ കാഴ്ചക്കാരാണ് ടീസര്‍ കണ്ടിരിക്കുന്നത്. പ്രഭാസിനൊപ്പം പ്രാധാന്യത്തോടെയാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തെയും ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ തന്നെ ഏറ്റവും വേഗത്തില്‍ 100 ദശലക്ഷം കാഴ്ച എന്ന റെക്കോഡ് ഇടുന്ന വീഡിയോയാണ് സലാറിന്റെ ടീസര്‍.ഇന്ത്യന്‍ ഭാഷാ പതിപ്പുകള്‍ക്കൊപ്പം സലാറിന്റെ ഇംഗ്ലീഷ് മൊഴിമാറ്റ പതിപ്പും അണിയറയില്‍ തയ്യാറാവുകയാണെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വി കൈകാര്യം ചെയ്യുന്നത്.ശ്രുതി ഹാസന്‍, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രശാന്ത് നീലിന്റേത് തന്നെയാണ് തിരക്കഥയും. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്‌രൂര്‍, ഈ വര്‍ഷം സെപ്റ്റംബര്‍ 28 ന് ആണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

Prabhas prithviraj salar