'ഒരു ഫോണ്‍ വിളിയില്‍ മാറിമറിഞ്ഞ ജീവിതങ്ങള്‍'; ത്രസിപ്പിക്കുന്ന ദൃശ്യാനുഭവുമായി ഷെയ്‌നിന്റെ വേല

സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഇത് ഒരു വ്യക്തിയുടെ ജോലിയുമായി ബന്ധപ്പെട്ട ഒരു സിനിമ തന്നെയാണ്. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളുടെ പ്രകടനം വളരെ പ്രശംസനീയമാണ്. കിട്ടിയ കഥാപാത്രത്തോട് നീതി പുലര്‍ത്തുന്ന രീതിയില്‍ ഷെയ്ന്‍ നിഗമും, സണ്ണി വെയ്നും തകര്‍ത്ത് അഭിനയിച്ചു.

author-image
Hiba
New Update
'ഒരു ഫോണ്‍ വിളിയില്‍ മാറിമറിഞ്ഞ ജീവിതങ്ങള്‍'; ത്രസിപ്പിക്കുന്ന ദൃശ്യാനുഭവുമായി ഷെയ്‌നിന്റെ വേല

 

ശ്യാം ശശിയുടെ സംവിധാനത്തില്‍ ഷെയ്ന്‍ നിഗമും, സണ്ണി വെയ്നും പ്രധാന കഥാപാത്രത്തിലെത്തുന്ന സിനിമയാണ് വേല. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഇത് ഒരു വ്യക്തിയുടെ ജോലിയുമായി ബന്ധപ്പെട്ട ഒരു സിനിമ തന്നെയാണ്. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളുടെ പ്രകടനം വളരെ പ്രശംസനീയമാണ്. കിട്ടിയ കഥാപാത്രത്തോട് നീതി പുലര്‍ത്തുന്ന രീതിയില്‍ ഷെയ്ന്‍ നിഗമും, സണ്ണി വെയ്നും തകര്‍ത്ത് അഭിനയിച്ചു.

 

പരമ്പരാഗത രീതിയിലുള്ള പോലീസ് സിനിമയില്‍ നിന്ന് വ്യത്യസ്തമായാണ് വേല ചിത്രീകരിച്ചിരിക്കുന്നത്. വലിയ രീതിയിലുള്ള സാഹസികതയെ, കുറ്റാന്വേഷണ പാരമ്പരയോ ഈ സിനിമയിലില്ല. പക്കാ നോര്‍മലായ ഒരു പോലീസുകാരന്റെ കഥ. സാധാരണ ഗതിയില്‍ കണ്ടുവരുന്ന പോലീസ് സ്റ്റേഷനോ, ക്രൈം ബ്രാഞ്ച് ഓഫീസോ അല്ല ഈ സിനിമയില്‍ ഹൈലൈറ്റായി കാണിക്കുന്നത്. നമ്മള്‍ അടിയന്തരഘട്ടത്തില്‍ ആശ്രയിക്കുന്ന കണ്ട്രോള്‍ റൂമാണ്.

 

കണ്‍ട്രോള്‍ റൂമില്‍ വരുന്ന കോളുകളില്‍ സത്യമുണ്ടോ എന്ന് തിരിച്ചറിയാന്‍ വലിയ പാടാണ്, അത് മനസിലാക്കാന്‍ പോലീസുകാര്‍ക്ക് നല്ല വിവേകം തന്നെ വേണം. ഇതില്‍ വീഴ്ച പറ്റിയാല്‍ ജോലിയുടെ കാര്യത്തില്‍ തന്നെ തീരുമാനമാവും.

വേലയില്‍ ഷെയ്ന്‍ നിഗം ഉല്ലാസ് എന്ന് പേരുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രമാണ് ചെയ്യുന്നത്. അദ്ദേഹം ജോലി ചെയ്യുന്നത് കണ്‍ട്രോള്‍ റൂമിലും, അതുകൊണ്ട് തന്നെ യൂണിഫോം ആവശ്യമില്ല. ഉല്ലാസാണെങ്കില്‍ വലിയ ആഗ്രഹത്തോടെയാണ് പോലീസ് ജോലിക്ക് കയറിയത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് യൂണിഫോം ഇടാന്‍ പറ്റാത്തത് ഒരു സങ്കടം തന്നെയാണ്.

 

ഒരു ദിവസം കണ്‍ട്രോള്‍ റൂമിലേക്ക് ഒരാള്‍ വിളിച്ചിട്ട്, തന്റെ വീടീന് മുകളിലിരുന്ന് ചിലര്‍ ഡ്രഗ്‌സ് ഉപയോഗിക്കുന്നുണ്ടെന്നും അതില്‍ തന്റെ മകനും ഉണ്ടെന്നു പറയുന്നു. കോള്‍ അറ്റന്‍ഡ് ചെയ്ത ഉല്ലാസ് പ്രദേശത്ത് ഡ്യൂട്ടിയിലുള്ള പട്രോളിംഗ് ടീമിനെ അറിയിക്കുന്നു.

അതിന് ശേഷമാണ് ഉല്ലാസൊരു കാര്യമോര്‍ത്തത് വിളിച്ച ആളുടെ മകന്‍ പ്രായപൂര്‍ത്തിയായിട്ടില്ല, കേസ് ആയാല്‍ അവന്റെ ഭാവി തീരുമാനമാവുമെന്ന്. അതുകൊണ്ട് പോലീസ് എത്തുമ്പോള്‍ ഒരു തെറ്റിദ്ധാരണയുടെ പുറത്ത് വിളിച്ചതാണെന്ന് പറഞ്ഞാല്‍ മതിയെന്ന് പറയുന്നു.

 

ഈ കാരണത്താല്‍ ഉല്ലാസിനെ സസ്‌പെന്‍ഡ് ചെയ്യുന്നു. മയക്കുമരുന്ന് കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പയ്യനെ കാണാതാവുന്നു. ഈ സംഭവം ഉല്ലാസിനെ വേട്ടയാടാന്‍ തുടങ്ങുന്നു. കാരണം ഉല്ലസിനു മാതാപിതാക്കളോ സഹോദരങ്ങളോ ഇല്ല എന്നതാണ്. സസ്‌പെന്‍ഷന്റെ കാലയളവ് കഴിഞ്ഞിട്ടും ഉല്ലാസ് ജോലിയിലേക്ക് മടങ്ങുന്നില്ല. പിന്നീട് ചില പ്രത്യേക കാരണങ്ങളാല്‍ അദ്ദേഹത്തിന് ജോലിയില്‍ കയറേണ്ടി വരുന്നു. എന്നിട്ടും കാര്യങ്ങള്‍ പഴയ പോലെ തന്നെ തുടരുന്നു.

 

വേല തികച്ചും പതിവ് പാലക്കാടന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമാണ്. ആദ്യ പകുതി വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുമുണ്ട്. ജന്മിത്ത-കുടിയാന്‍ വ്യവസ്ഥ ഇപ്പോഴും അലിഖിതമായി നാട്ടിന്‍പുറത്തെ പോലീസിലും ഉണ്ടെന്ന സത്യം അവിടവിടെയായി സിനിമ ചൂണ്ടിക്കാണിക്കുന്നു. പരീക്ഷകളും ഫിസിക്കല്‍ ടെസ്റ്റും പാസ്സായി ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിക്കുന്ന ക്രിമിനലുകള്‍ പോലീസില്‍ വിരാജിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി.

ഇവര്‍ക്കൊക്കെ രാഷ്ട്രീയ-സാമുദായിക പിന്തുണകളുണ്ടാകും. മല്ലികാര്‍ജ്ജുനന്‍ സണ്ണി വെയ്ന്‍ എന്ന എസ്.ഐ അത്തരത്തിലൊരാളാണ്.അടിയോ, ഇടിയോ, ബഹളങ്ങളോ ഇല്ലാതെ, ഒരു സാധാരണ പോലീസുകാരന്റെ പരിമിതികളും സംഘര്‍ഷങ്ങളും സങ്കടങ്ങളും ഷെയ്ന്‍ നന്നായി അവതരിപ്പിച്ചു. ചിത്രത്തിന്റെ സസ്‌പെന്‍സ് മുന്‍കൂട്ടി പ്രേക്ഷകര്‍ക്ക് മനസ്സിലാക്കാനാകുമെങ്കിലും അത് വലിയ പോരായ്മായി കാണാനാകില്ല.

 

വേല സിനിമയുടെ വലിയ ശക്തി അതിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോറും, എഡിറ്റിംഗും ഒക്കെയാണ് അവയെല്ലാം വളരെ മികച്ചതായിരുന്നു. വിശ്വാല്‍ പിന്നെ എടുത്തു പറയേണ്ട കാര്യമില്ല, അത്രയ്ക്കും മികച്ചതായിരുന്നു. വളരെ നാച്ചുറല്‍ ആയിട്ടാണ് ഓരോ സീനുകളും ഷൂട്ട് ചെയ്തിരിക്കുന്നത്.

 
review vela movie shane nigam sunny wayne