കൊച്ചി: സിനിമകളുടെ പ്രചാരണ പരിപാടികളിൽ ഇനി മുതൽ നിർമാതാക്കളുടെ സംഘടനയുംടെ അക്രഡിറ്റേഷൻ ഉള്ള ഡിജിറ്റൽ മാർക്കറ്റിങ് കമ്പനികളെ മാത്രമേ പ്രവേശിപ്പിക്കൂ.
ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തുള്ളവരെ ഷോർട്ലിസ്റ്റ് ചെയ്യാനും അക്രഡിറ്റേഷൻ നിർബന്ധമാക്കാനും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിച്ചിരിക്കുകയാണ്. റിവ്യൂ ചെയ്ത് സിനിമയെ നശിപ്പിക്കുന്നതിനെതിരെയുള്ള ശക്തമായ നീക്കമാണ് ഈ തീരുമാനം.
സിനിമകളുടെ പ്രമോഷനടക്കം പ്രോട്ടോക്കോൾ കൊണ്ടുവരും ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തുള്ളവരെ അല്ലെങ്കിൽ ഓൺ ലൈനിൽ സിനിമ പ്രമോട്ട് ചെയ്യുന്നവരെ നിർമാതാക്കളുടെ സംഘടന ഷോർട്ലിസ്റ്റ് ചെയ്യും.