രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോ കേസ്; രണ്ട് മാസത്തിന് ശേഷം പ്രതി അറസ്റ്റിൽ

ആന്ധ്ര സ്വദേശിയാണ് അറസ്റ്റിലായത്. തെക്കേന്ത്യയിൽ നിന്നാണ് പ്രതിയെ ഡൽഹി പൊലീസ് പിടികൂടിയത്.രണ്ട് മാസത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്.

author-image
Greeshma Rakesh
New Update
രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോ കേസ്; രണ്ട് മാസത്തിന് ശേഷം പ്രതി അറസ്റ്റിൽ

ഡൽഹി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോ പ്രചരിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ആന്ധ്ര സ്വദേശിയാണ് അറസ്റ്റിലായത്. തെക്കേന്ത്യയിൽ നിന്നാണ് പ്രതിയെ ഡൽഹി പൊലീസ് പിടികൂടിയത്.രണ്ട് മാസത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്.

വിവാദ ഡീപ്പ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെയാണ് നവംബർ 10 ന് ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ കേസ് എടുത്തത്.തന്റെ ഡീപ് ഫെയ്ക്ക് വീഡിയോയ്‌ക്കെതിരെ പ്രതികരണവുമായി രശ്മികയും രംഗത്തുവന്നിരുന്നു.

കറുത്ത വസ്ത്രം ധരിച്ച് ലിഫ്റ്റിൽ കയറുന്ന മറ്റൊരു സ്ത്രീയുടെ വീഡിയോയിൽ നടി രശ്മിക മന്ദനയുടെ മുഖം മോർഫ് ചെയ്ത് ചേർത്താണ് വീഡിയോ പ്രചരിപ്പിച്ചത്. രശ്മികയുടെ ഡീപ്പ്ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ വൈറലായതിന് പിന്നാലെ സമാന കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്തിരുന്നു.

ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കിയാര അദ്വാനി, കാജോൾ, ദീപിക പദുക്കോൺ തുടങ്ങിയവരുടെയും മറ്റുള്ളവരുടെയും വ്യാജ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. സംഭവം പിടിക്കപ്പെട്ടതോടെ ഉപയോക്താവ് തന്റെ അക്കൗണ്ട് ഡീലിറ്റ് ചെയ്തിരുന്നു.

rashmika mandanna Arrest deepfake video case