രജനികാന്തിന്റെ ചിത്രം 'ജയിലര്‍' പ്രദര്‍ശനത്തിനെത്തി.മോഹന്‍ലാല്‍ ഉള്‍പ്പടെ വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പകുതി മികച്ചതാണെന്നാണ് അഭിപ്രായം.
നെല്‍സണിന്റെ മറ്റ് ചിത്രങ്ങളിലേത് പോലെ തന്നെ 'ജയിലറി'ലെ നായകനും പതിഞ്ഞ താളത്തില്‍ നിന്ന് ആവേശത്തിലേക്ക് എത്തുന്ന വിധമാണെന്നും അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും ഗംഭീരമാണെന്നും അഭിപ്രായങ്ങളുണ്ട്.
കോമഡിയും വര്‍ക്കൗട്ട് ആകുന്നുവെന്നാണ് റിപ്പോര്‍ട്ട്.തിരക്കഥ രജനികാന്ത് ചിത്രം എന്ന തരത്തില്‍ മാത്രം കണ്ടിട്ട് ഒരുക്കിയ ഒന്നാണ്. ശിവ രാജ്കുമാറിന്റെ കാമിയോ രജനികാന്ത് ചിത്രത്തിന് ആകര്‍ഷകമാകുന്നു. വിന്റേജ് രജനികാന്താണ് ചിത്രത്തില്‍ എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
നെല്‍സണാണ് 'ജയിലര്‍' സംവിധാനം ചെയ്യുന്നത്. കലാനിധി മാരനാണ് ചിത്രത്തിന്റെ നിര്‍മാണം. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് നിര്‍മാണം. അനിരുദ്ധ രവിചന്ദറാണ് സംഗീത സംവിധാനം.
പേര് പോലെ തന്നെ ചിത്രത്തില്‍ ഒരു ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. രമ്യ കൃഷ്ണന്‍, ജാക്കി ഷ്രോഫ്, സുനില്‍, വസന്ത് രവി, കിഷോര്‍, ജി മാരിമുത്തു, നമോ നാരായണ, റിത്വിക്, ആനന്ദ്, ശരവണന്‍, ഉദയ് മഹേഷ്, നാഗ ബാബു മിര്‍ണ രവി തുടങ്ങിയവരും രജനികാന്തിനും മോഹന്‍ലാലിനും തമന്നയ്ക്കും ശിവരാജ്കുമാറിനും ഒപ്പം 'ജയിലറി'ല്‍ വേഷമിട്ടിരിക്കുന്നു.
" width="100%" height="411" frameborder="0" allowfullscreen="allowfullscreen">