വെറും മൂന്ന് ദിവസം; ആഗോള ബോക്‌സ് ഓഫീസില്‍ 'ജയിലര്‍' 200 കോടി ക്ലബ്ബില്‍

നെല്‍സന്റെ സംവിധാനത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായെത്തുന്ന 'ജയിലര്‍' ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും പുതിയ ചര്‍ച്ച വിഷയമാണ്.

author-image
Priya
New Update
വെറും മൂന്ന് ദിവസം; ആഗോള ബോക്‌സ് ഓഫീസില്‍ 'ജയിലര്‍' 200 കോടി ക്ലബ്ബില്‍

നെല്‍സന്റെ സംവിധാനത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായെത്തുന്ന 'ജയിലര്‍' ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും പുതിയ ചര്‍ച്ച വിഷയമാണ്. പേട്ടയ്ക്ക് ശേഷം ഒരു രജനി ചിത്രം നല്‍കുന്ന ഏറ്റവും മികച്ച തിയറ്റര്‍ എക്‌സ്പീരിയന്‍സ് ആണെന്നാണ് ഒരു വിഭാഗം പറയുന്നത്.

പേട്ടയേക്കാള്‍ കേമമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ചിത്രത്തില്‍ രജനികാന്തിനൊപ്പം മോഹന്‍ലാലും ശിവ രാജ്കുമാറും ജാക്കി ഷ്രോഫും അടക്കമുള്ളവരുണ്ട്.

ഓരോ ഭാഷകളിലെയും വലിയ താരങ്ങള്‍ അവതരിപ്പിക്കുന്നത് അതിഥിവേഷങ്ങളിലാണെങ്കിലും അവര്‍ അര്‍ഹിക്കുന്ന ഹൈപ്പോടെ അവതരിപ്പിച്ചതില്‍ ഫാന്‍ ഗ്രൂപ്പുകളില്‍ നിന്ന് നെല്‍സണ് അഭിനന്ദന പ്രവാഹമാണ്.

വെറും മൂന്ന് ദിവസം കൊണ്ട് ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്. പ്രമുഖ ട്രാക്കര്‍മാരൊക്കെ ഈ കണക്ക് ശരിവച്ചിട്ടുണ്ട്.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് വിനായകന്‍ ആണ്.

സുനില്‍, മിര്‍ണ മേനോന്‍, വസന്ത് രവി, നാഗ ബാബു, യോഗി ബാബു, ജാഫര്‍ സാദ്ദിഖ്, കിഷോര്‍, ബില്ലി മുരളി, സുഗുന്തന്‍, കരാട്ടെ കാര്‍ത്തി, മിഥുന്‍, അര്‍ഷാദ്, ജി മാരിമുത്തു, നമോ നാരായണ, റിത്വിക്, അനന്ത്, ശരവണന്‍, ഉദയ് മഹേഷ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

" width="100%" height="411" frameborder="0" allowfullscreen="allowfullscreen">

rajinikanth jailer