ട്രോള്‍ വരുമെന്ന് പ്രതീക്ഷിച്ചു തന്നെയാണ് സ്ത്രീ വേഷത്തിലെത്താന്‍ തയാറായതെന്ന് സംവിധായകന് രാജസേനന്. 'ഞാനും പിന്നൊരു ഞാനും' എന്ന താന്‍ സംവിധാനം ചെയ്ത സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് രാജസേനന് തിയറ്ററുകളില്‍ സ്ത്രീവേഷത്തിലെത്തിയത്. കൊച്ചിയിലെ തിയറ്ററിലെത്തിയാണ് താരം പ്രേക്ഷകരേയും സഹപ്രവര്‍ത്തകരേയും ഞെട്ടിച്ചത്.
''ട്രോള്‍ വരുമെന്ന് അറിഞ്ഞിട്ടു തന്നെയാണ് ഈ വേഷത്തിലെത്തിയത്. ട്രോളുകള്‍ ആസ്വദിക്കുന്ന ആളാണ് ഞാന്‍. അതുചെയ്യുന്നവരെയും ഞാന്‍ ഇഷ്ടപ്പെടുന്നു. ആ ട്രോളുകള്‍ കണ്ട് ചിരിക്കുന്ന ആളുകള്‍ ഈ സിനിമ കാണാന്‍ തിയറ്ററിലെത്തുമല്ലോ? ഇതിനു പിന്നിലൊരു ടീം ഉണ്ട്. അവരുമായി ബന്ധപ്പെട്ടും ചര്‍ച്ച ചെയ്തുമാണ് ഈ വേഷത്തിലെത്താമെന്ന് ഞാന്‍ തീരുമാനിച്ചത്. എന്നാല്‍ സര് ഇങ്ങനെ ചെയ്യുമോ എന്നായിരുന്നു അവരുടെ സംശയം. എനിക്കൊരു മടിയുമില്ല, ഞാന്‍ ചെയ്യും എന്ന് ഉറപ്പു പറഞ്ഞു. രാവിലെ എന്റെ മീശയെടുത്തു, ഒരു നല്ല കാര്യത്തിനു വേണ്ടിയായതിനാല്‍ സന്തോഷമുണ്ട്.''-രാജസേനന് പറഞ്ഞു.
ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രാജസേനന് വീണ്ടും സംവിധാനത്തിലേയ്ക്ക് തിരിച്ചുവരുന്ന സിനിമയാണിത്. ചിത്രത്തിന്റെ തിരക്കഥയും രാജസേനന് തന്നയാണ്. ക്ലാപ്പിന് മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ദ്രന്‍സ്, സുധീര്‍ കരമന, ജോയ് മാത്യു, മീര നായര്‍, ആരതി നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">