യൂണിയനും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് താന്‍; ഹോളിവുഡില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി പ്രിയങ്ക ചോപ്ര

പ്രതിഫലത്തിലുണ്ടാകുന്ന കുറവ്, നിര്‍മിതബുദ്ധിയുടെ കടന്നുവരവുണ്ടാക്കുന്ന തൊഴില്‍ഭീഷണി എന്നീ വിഷയങ്ങളില്‍ പരിഹാരം വേണമെന്നാണ് ആവശ്യപ്പെട്ടുകൊണ്ട് ഹോളിവുഡില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി പ്രിയങ്ക ചോപ്ര.

author-image
Lekshmi
New Update
യൂണിയനും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് താന്‍; ഹോളിവുഡില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി പ്രിയങ്ക ചോപ്ര

പ്രതിഫലത്തിലുണ്ടാകുന്ന കുറവ്, നിര്‍മിതബുദ്ധിയുടെ കടന്നുവരവുണ്ടാക്കുന്ന തൊഴില്‍ഭീഷണി എന്നീ വിഷയങ്ങളില്‍ പരിഹാരം വേണമെന്നാണ് ആവശ്യപ്പെട്ടുകൊണ്ട് ഹോളിവുഡില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രിയങ്ക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

യൂണിയനും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് താനെന്ന് പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അഭിനേതാക്കളുടെ സമരം കടുത്തതോടെ നിരവധി ചിത്രങ്ങളുടെ ഷൂട്ടിങ് പ്രതിസന്ധിയിലായിരിക്കുകയാണ്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡെഡ്പൂള്‍ 3, മിഷന്‍ ഇംപോസിബിള്‍ 8, വെനം 3 എന്നീ ചിത്രങ്ങളും സമരം മൂലം അനിശ്ചിതത്വത്തിലായി.

പ്രതിഫലത്തിലുണ്ടാകുന്ന കുറവ്, നിര്‍മിതബുദ്ധിയുടെ കടന്നുവരവുണ്ടാക്കുന്ന തൊഴില്‍ഭീഷണി എന്നീ വിഷയങ്ങളില്‍ പരിഹാരം വേണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇതേ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഹോളിവുഡിലെ എഴുത്തുകാര്‍ മാസങ്ങളായി സമരത്തിലാണ്. കഴിഞ്ഞ 63 വര്‍ഷത്തിനിടെ ഹോളിവുഡ് സാക്ഷ്യംവഹിക്കുന്ന ഏറ്റവും വലിയ പണിമുടക്കാണിത്.

protest hollywood priyanka chopra