ഫ്രഞ്ച് പത്രത്തിന്റെ മുന്‍ പേജില്‍ മമ്മൂട്ടിയുടെ ചിത്രം

ഒരു ഫ്രഞ്ച് പത്രത്തിന്റെ മുന്‍ പേജില്‍ വന്ന മമ്മൂട്ടിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

author-image
Lekshmi
New Update
ഫ്രഞ്ച് പത്രത്തിന്റെ മുന്‍ പേജില്‍ മമ്മൂട്ടിയുടെ ചിത്രം

ഇന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് മമ്മൂട്ടി. ഇപ്പോഴിത ഇന്ത്യയില്‍ മാത്രമല്ല ഫ്രാന്‍സിലും മമ്മൂട്ടിക്ക് ആരാധകരുണ്ടെന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഒരു ഫ്രഞ്ച് പത്രത്തിന്റെ മുന്‍ പേജില്‍ വന്ന മമ്മൂട്ടിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. മമ്മൂട്ടിക്ക് ഒപ്പം ഭാര്യ സുല്‍ഫത്തും ചിത്രത്തിലുണ്ട്. നടന്‍ രമേശ് പിഷാരടി ആണ് ഈ പേപ്പറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.

കേരളത്തില്‍ മാത്രമല്ല അങ്ങ് ഫ്രാന്‍സിലും ആരാധകരുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കമന്റായി കുറിക്കുന്നത്. എന്തായാലും നിമിഷ നേരം കൊണ്ട് വൈറലായി മാറിയിരിക്കുകയാണ് ഈ ചിത്രങ്ങള്‍.

newspaper french mammootty