നടി പാര്‍വതി തിരുവോത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നത്.
വൈറ്റ് ഷര്‍ട്ടും ബ്ലാക്ക് പാന്റുമായി സിമ്പിള്‍ ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്.ലൂസ് ഷര്‍ട്ടില്‍ ഒരു ബെല്‍റ്റും പെയര്‍ ചെയ്തിട്ടുണ്ട്. കണ്ണിന് ഹൈലൈറ്റ് നല്‍കിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. പുത്തന്‍ ഹെയര്‍സ്‌റ്റൈലും ഫോക്കസ് ആയി നില്‍ക്കുന്നു.
കലക്കിയെന്നും ലുക്ക് കൊള്ളാമെന്നും തുടങ്ങി, ചിത്രങ്ങള്‍ക്കു താഴെ നിരവധി പേരാണ് കമന്റുമായെത്തുന്നത്. എന്നാല്‍ സിനിമകളില്ലാത്ത സ്ഥിതിക്ക് ഫോട്ടോഷൂട്ട് ചെയ്ത് ജീവിക്കാം എന്ന രീതിയില്‍ ട്രോളുകളും പോസ്റ്റ് ചെയ്യുന്നുണ്ട്.