നിവിനെ ട്രോളി ഡിജോ, സിനിമ എന്തായെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍! ഇതാണ് മലയാളി ഫ്രെം ഇന്ത്യ

നിവിന്‍ പോളി, ലിസ്റ്റിന്‍ സ്റ്റീഫന്‍, ഡിജോ ജോസ് ആന്റണി ഒന്നിക്കുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്തിറങ്ങി.

author-image
Web Desk
New Update
നിവിനെ ട്രോളി ഡിജോ, സിനിമ എന്തായെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍! ഇതാണ് മലയാളി ഫ്രെം ഇന്ത്യ

 

നിവിന്‍ പോളി, ലിസ്റ്റിന്‍ സ്റ്റീഫന്‍, ഡിജോ ജോസ് ആന്റണി ഒന്നിക്കുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്തിറങ്ങി.

ഗരുഡന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റിഫന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. നിവിന്‍ പോളിയുടെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണിത്.

നായകന്‍ നിവിന്‍ പോളിയും സംവിധായകന്‍ ഡിജോ ജോസും പരസ്പരം ട്രോളുന്ന കൗതുകമാര്‍ന്ന വീഡിയോയാണിത്. ഇതിനിടയില്‍ സിനിമയുടെ കാര്യം എന്തായി എന്ന് ചോദിച്ചറിയുന്ന നിര്‍മ്മാതാവ് ലിസ്റ്റന്‍ സ്റ്റീഫനും. വീഡിയോയിലൂടെ തന്നെ ചിത്രത്തിനെക്കുറിച്ച് പ്രേക്ഷകര്‍ക്ക് ഏകദേശ ധാരണയാകും.

അനുപമ പരമേശ്വരന്‍, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും എന്ന സൂചനയാണ് വീഡിയോ നല്‍കുന്നത്.

മലയാളത്തിലെ നമ്പര്‍ വണ്‍ പ്രൊഡക്ഷന്‍ കമ്പനിയായ മാജിക്ക് ഫ്രെയിംസ് 2023 ല്‍ ഒരുക്കിയ ഹിറ്റ് ചിത്രം ഗരുഡനു അനൗണ്‍സ് ചെയ്ത ചിത്രമാണിത്. ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

സൂപ്പര്‍ ഹിറ്റ് ചിത്രം ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ജനഗണമനയുടെ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് ആണ്.

ചിത്രത്തിന്റെ ചായാഗ്രഹണം സുദീപ് ഇളമന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ തോമസ്, ആര്‍ട്ട് ഡയറക്ടര്‍ പ്രശാന്ത് മാധവ്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്‌സ് സേവിയര്‍, എഡിറ്റര്‍ ആന്‍ഡ് കളറിങ് ശ്രീജിത്ത് സാരംഗ്, മ്യൂസിക് ജെയിക്‌സ് ബിജോയ്.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിന്റോ സ്റ്റീഫന്‍, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഹെഡ് ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യെശോധരന്‍, റഹീം പി എം കെ ദുബായ്, ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്‌സ് ഗോകുല്‍ വിശ്വം, ഡാന്‍സ് കൊറിയോഗ്രാഫി വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റര്‍ റോഷന്‍ ചന്ദ്ര, ഡിസൈന്‍ ഓള്‍ഡ്മങ്ക്‌സ്, സ്റ്റില്‍സ് പ്രേംലാല്‍. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. മാര്‍ക്കറ്റിങ് ബിനു ബ്രിങ്‌ഫോര്‍ത്ത്.

listin stephen nivin pauly dijo jose antony malayali from india