ലിയോ സിനിമയുടെ ചിത്രീകരണം അതിന്റെ അവസാനഘട്ടത്തിലാണ്. സിനിമയിലെ വിജയ്‌യുടെ ഭാഗം പൂര്‍ത്തിയായിയെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് ട്വിറ്ററിലൂടെ അറിയിച്ചു. രണ്ടാമത്തെ ഒരുമിച്ചുളള യാത്രയും സ്‌പെഷല്‍ ആക്കി തന്നതില്‍ വിജയ്യോട് നന്ദി പറയുന്നുവെന്നും ലോകേഷ് പറഞ്ഞു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദ് റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.
വിജയ്യുമൊത്തുള്ള ഏറ്റവും പുതിയ ചിത്രവും ലോകേഷ് പങ്കുവച്ചിട്ടുണ്ട്. സ്‌റ്റൈലിഷ് ലുക്കിലാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്. റോളക്‌സിനോട് സാമ്യമുള്ള ഗെറ്റപ്പാണ് വിജയ്‌യുടേതെന്നാണ് ആരാധകരുടെ അഭിപ്രായം.
തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. ചിത്രത്തന്റെ സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്. വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്.