നാനിയും മൃണാള്‍ താക്കൂറും ഒന്നിക്കുന്ന ചിത്രം 'ഹായ് നാണ്ണാ'; ആദ്യ ഗാനം 'സമയമാ' റിലീസായി

വൈര എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ മോഹന്‍ ചെറുകുരിയും ഡോ. വിജേന്ദര്‍ റെഡ്ഢി ടീഗലയും നിര്‍മിക്കുന്ന നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'ഹായ് നാണ്ണാ'യുടെ ആദ്യ ഗാനം പുറത്ത്.

author-image
Greeshma Rakesh
New Update
നാനിയും മൃണാള്‍ താക്കൂറും ഒന്നിക്കുന്ന ചിത്രം 'ഹായ് നാണ്ണാ'; ആദ്യ ഗാനം 'സമയമാ' റിലീസായി

 

വൈര എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ മോഹന്‍ ചെറുകുരിയും ഡോ. വിജേന്ദര്‍ റെഡ്ഢി ടീഗലയും നിര്‍മിക്കുന്ന നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'ഹായ് നാണ്ണാ'യുടെ ആദ്യ ഗാനം പുറത്ത്. 'സമയമാ' എന്നുള്ള ഗാനം ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ള ഗാനമായി മാറാന്‍ ഒരുങ്ങുന്നു. അനന്ത ശ്രീരാമിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബാണ് സംഗീതം നല്‍കിയിരിക്കുന്നത്. പാന്‍ ഇന്ത്യനായി ഒരുങ്ങുന്ന ചിത്രം അച്ഛന്‍ മകള്‍ ബന്ധത്തെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്.

 

അതിഗംഭീര ട്യൂണില്‍ മുഴുങ്ങി ഇരിക്കുന്ന പ്രേക്ഷകര്‍ക്ക് വരികളിലേക്ക് കൂടി ശ്രദ്ധ തിരിക്കുന്ന തരത്തിലാണ് അനന്ത ശ്രീറാം പ്രവര്‍ത്തിച്ചിരിക്കുന്നത്. ലിറിക്കല്‍ വീഡിയോയില്‍ നാനിയും മൃണാള്‍ താക്കൂറും ഒരുമിച്ചുള്ള ചില ചിത്രങ്ങള്‍ പോലും ഇരുവരുടെയും കെമിസ്ട്രി മനോഹരമായി സ്‌ക്രീനില്‍ കാണാന്‍ കഴിയും.

തെലുഗ്, തമിഴ്, കന്നഡ ഭാഷകളില്‍ 'ഹായ് നാണ്ണാ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹിന്ദിയില്‍ 'ഹായ് പപ്പ' എന്നാണ് പേര്. ഒരു മുഴുനീള ഫാമിലി എന്റര്‍ടെയിനര്‍ പ്രേക്ഷകര്‍ക്കായി സമ്മാനിക്കുമെന്ന് തീര്‍ച്ച. എല്ലാ ഭാഷകളിലും ഉള്ളവര്‍ക്കും കണക്ട് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

 

ഇതുവരെ നാനിയെ കാണാത്ത വ്യത്യസ്തമായ ഗെറ്റപ്പിലായിരിക്കും ചിത്രത്തില്‍ എത്തുന്നത്. ഡിസംബര്‍ 21ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ക്രിസ്മസ് അവധിക്കാലത്ത് ഒരു നാനി എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് എത്തുന്നത്.

പരിചയസമ്പന്നര്‍ക്കൊപ്പം പുതിയ ടെക്നീഷ്യന്‍സ് കൂടി ചിത്രത്തിന്റെ ഭാഗമാകുന്നു. സാനു ജോണ് വര്‍ഗീസ് ക്യാമറ കൈകാര്യം ചെയ്യുന്നു. ഹൃദയം എന്ന ചിത്രത്തിലൂടെ തിളങ്ങി ഇപ്പോള്‍ സൗത്ത് ഇന്ത്യന്‍ സിനിമയില്‍ തിരക്കേറിയ മ്യുസിക്ക് ഡയറക്ടറായ ഹിഷാം അബ്ദുല്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. എഡിറ്റര്‍ - പ്രവീണ് ആന്റണി, പ്രൊഡക്ഷന്‍ ഡിസൈനര്‍ - അവിനാഷ് കൊല്ല, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ - ഇ വി വി സതീഷ്, പി ആര്‍ ഒ - ശബരി

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

nani mrunal thakur hai nanna song samayam