വളരെ മനോഹരവും രസകരവുമായ ഒരു പ്രണയകഥയുടെ ചലച്ചിത്രാവിഷ്‌കരണമാണ് നദികളില്‍ സുന്ദരി യമുന. നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവരാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
സിനിമാറ്റിക് ഫിലിംസ് എല്‍.എല്‍.പി.യുടെ ബാനറില്‍ വാട്ടര്‍മാന്‍ മുരളി, വിലാസ് കുമാര്‍, സിമി മുരളി എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ഈ ചിത്രം സെപ്റ്റംബര്‍ പതിനഞ്ചിന് പ്രദര്‍ശനത്തിനെത്തുന്നു.
വടക്കേ മലബാറിന്റെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്ന ഏതാനും ചെറുപ്പക്കാരെ കേന്ദ്രീകരിച്ചാണ് കഥാപുരോഗതി. തീവ്രമായ ഇടതുപക്ഷ പ്രസ്ഥാനക്കാരും ആ പ്രസ്ഥാനത്തെ ശക്തമായി എതിര്‍ക്കുന്ന മറ്റൊരു പ്രസ്ഥാനത്തിലെ അംഗ ങ്ങളുമാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍.
കണ്ണന്‍, വിദ്യാധരന്‍ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. കണ്ണന്‍ ഇടതുപക്ഷവും വിദ്യാധരന്‍ എതിര്‍ചേരിക്കാരനുമാണ്. ഇവര്‍ക്കു പിന്നില്‍ എന്തിനും പോരുന്ന ഒരു സംഘം ചെറുപ്പക്കാരും.
ഇവര്‍ക്കിടയില്‍ സംഘര്‍ഷങ്ങളും ഉരസുകളും പതിവാണ്.
ഇതിനിടയില്‍ അന്യനാട്ടില്‍ നിന്ന് ഒരു പെണ്‍കുട്ടി ഈ നാട്ടിലേക്ക് എത്തുന്നതോടെ കഥാഗതിയില്‍ പുതിയ വഴിത്തിരിവുകള്‍ സംഭവിക്കുന്നു.
ഉദ്വേഗവും സംഘര്‍ഷവുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നതെങ്കിലും കൊച്ചുകൊച്ചു നര്‍മ്മമുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തെ ഏറെ രസാകരമാക്കുന്നു.
ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസുമാണ് കണ്ണനേയും വിദ്യാധരനേയും അവതരിപ്പിക്കുന്നത്. നിര്‍മ്മല്‍ പാലാഴി, സോഹന്‍ സീനുലാല്‍, സുധീഷ്, നവാസ് വള്ളിക്കുന്ന്, ഉണ്ണിരാജാ, ശരത് ലാല്‍, അനീഷ് ഗോപാല്‍, രാജേഷ് അഴീക്കോട്, ദേവരാജ് കോഴിക്കോട്, ഭാനുമതി പയ്യന്നൂര്‍, പാര്‍വ്വണ, രേവതി, ആമി ഗോപി പയ്യന്നൂര്‍, ഉഷ പയ്യന്നൂര്‍, വിസ്മയ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
പയ്യന്നൂര്‍, തളിപ്പറമ്പ് പ്രദേശങ്ങളിലെ നിരവധി കലാകാരന്മാര്‍, ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു. ഫൈസല്‍ അലി ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം അജയന്‍ മങ്ങാട്. മേക്കപ്പ് ജയന്‍ പൂങ്കുളം. കോസ്റ്റ്യൂം ഡിസൈന്‍ സുജിത് മട്ടന്നൂര്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ പ്രജിന്‍ ജെസ്സി. പ്രൊഡക്ഷന്‍ മാനേജര്‍ മെഹ് മൂദ്. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌സ് പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍. ഫോട്ടോ സന്തോഷ് പട്ടാമ്പി. വാഴൂര്‍ ജോസ്.