വെറും 9 ദിവസം; കേരള ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരി നേര്

മോഹന്‍ ലാല്‍ നായകനായി എത്തിയ നേര് 50 കോടി ക്ലബില്‍ ഇന്നലെ ഇടം പിടിച്ചിരുന്നു. ആഗോളതലത്തില്‍ ആകെ ഒമ്പത് ദിവസത്തിനുള്ളിലാണ് നേര് ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത്.

author-image
Priya
New Update
വെറും 9 ദിവസം; കേരള ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരി നേര്

 

മോഹന്‍ ലാല്‍ നായകനായി എത്തിയ നേര് 50 കോടി ക്ലബില്‍ ഇന്നലെ ഇടം പിടിച്ചിരുന്നു. ആഗോളതലത്തില്‍ ആകെ ഒമ്പത് ദിവസത്തിനുള്ളിലാണ് നേര് ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത്.

വെറും ഒമ്പത് ദിവസത്തിനകം 28 കോടി രൂപയില്‍ അധികം രൂപയാണ് നേര് കേരള ബോക്‌സ് ഓഫീസില്‍ നേടിയതെന്നാണ് റിപ്പോര്‍ട്ട്. നേരിന്റെ കേരള ബോക്‌സ് ഓഫീസ് കളക്ഷന്‍ പ്രതീക്ഷിക്കപ്പുറത്താകും എന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

കേരളത്തില്‍ മാത്രമല്ല വിദേശത്തും ചിത്രത്തിന് മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ കഴിയുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. യുഎഎയിലെ വിവിധയിടങ്ങളില്‍ നേരിന് ഫാന്‍സ് ഷോകളും റിലീസിന് മുന്നേ ചാര്‍ട്ട് ചെയ്തിരുന്നു. നേര് വമ്പന്‍ വിജയമായതോടെ കൂടുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

mohan lal neru