ഈഗിൾ' ബ്ലാസ്റ്റിംഗ് ടീസർ പുറത്തിറങ്ങി ! നായകനായി രവി തേജയും വില്ലനായി വിനയ് റായിയും...

ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ കാർത്തിക് ഗട്ടമനേനി സംവിധാനം ചെയ്യുന്ന രവി തേജയുടെ ആക്ഷൻ ത്രില്ലർ ചിത്രം 'ഈഗിൾ'ന്റെ ടീസർ പുറത്തിറങ്ങി.

author-image
Greeshma Rakesh
New Update
ഈഗിൾ' ബ്ലാസ്റ്റിംഗ് ടീസർ പുറത്തിറങ്ങി ! നായകനായി രവി തേജയും വില്ലനായി വിനയ് റായിയും...

 

ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ കാർത്തിക് ഗട്ടമനേനി സംവിധാനം ചെയ്യുന്ന രവി തേജയുടെ ആക്ഷൻ ത്രില്ലർ ചിത്രം 'ഈഗിൾ'ന്റെ ടീസർ പുറത്തിറങ്ങി. രവി തേജയുടെ വോയ്‌സ്‌ ഓവറോടെ ആരംഭിക്കുന്ന ടീസറിന്റെ അവസാനത്തിലാണ് രവി തേജയുടെ കഥാപാത്രത്തെ കാണിക്കുന്നത്.

അനുപമ പരമേശ്വരനും ശ്രീനിവാസ് അവസരളയും തമ്മിലുള്ള സംഭാഷണത്തിലൂടെയും നവദീപിന്റെ വാക്കുകളിലൂടെയും രവി തേജയുടെ കഥാപാത്രത്തെ വെളിപ്പെടുത്തുന്നു. വിനയ് റായിയാണ് വില്ലൻ.മികച്ച ഛായാഗ്രാഹകരിൽ ഒരാളായ കാർത്തിക് ഘട്ടമനേനി തന്റെ ഗംഭീരമായ ടേക്കിംഗിലൂടെ സംവിധാനത്തിൽ തന്റെ പ്രാവീണ്യം പ്രകടിപ്പിച്ചിരിക്കുകയാണ്.

ആമുഖം പ്രതീക്ഷ നൽകുന്നതായി തോന്നുന്നു, അതുപോലെ തന്നെ ആഖ്യാനവും. കാമിൽ പ്ലോക്കി, കാർം ചൗള എന്നിവർക്കൊപ്പം കാർത്തിക് പകർത്തിയ ക്യാമറ ബ്ലോക്കുകൾ വളരെ ശ്രദ്ധേയമാണ്.

ദവ്‌സന്ദിന്റെ തകർപ്പൻ സ്‌കോർ ദൃശ്യങ്ങളെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി. വിവേക് കുച്ചിഭോട്ല സഹനിർമ്മാതാവായി ടി ജി വിശ്വ പ്രസാദ് നിർമ്മിച്ച പീപ്പിൾ മീഡിയ ഫാക്ടറിയുടെ 'ഈഗിൾ ഗംഭീരമാണ്. പ്രൊഡക്ഷൻ ഡിസൈനർ ശ്രീനാഗേന്ദ്ര തങ്കാലയുടെ മാസ്റ്റർ വർക്ക് വീഡിയോയിൽ വ്യക്തമാണ്.

മണിബാബു കരണത്തോടൊപ്പം ചേർന്ന് കാർത്തിക് ഗട്ടംനേനി സംവിധാനത്തിന് പുറമെ രചനയും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് മണിബാബു കരണത്താണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് സംവിധായകൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. 2024 ജനുവരി 13 സംക്രാന്തി ദിനത്തിൽ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലും 'ഈഗിൾ' റിലീസ് ചെയ്യും.

കാവ്യ ഥാപ്പർ നായികയും മധുബാല സുപ്രധാന വേഷത്തിലെത്തുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ നവദീപ്, ശ്രീനിവാസ് അവസരള, മധുബാല, പ്രണീത പട്‌നായിക്, അജയ് ഘോഷ്, ശ്രീനിവാസ് റെഡ്ഡി, ഭാഷ, ശിവ നാരായണ, മിർച്ചി കിരൺ, നിതിൻ മേത്ത, ധ്രുവ, എഡ്വേർഡ്, മാഡി, സാറ, അക്ഷര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ചൈതന്യ പ്രസാദ്, റഹ്മാൻ & കല്യാൺ ചക്രവർത്തി എന്നിവർ വരികൾ ഒരുക്കിയ ഗാനത്തിന് ദാവ്‌സന്ദ് സംഗീതം പകരുന്നു.

ഛായാഗ്രഹണം: കാർത്തിക് ഗട്ടംനേനി, കാമിൽ പ്ലോക്കി, കാർം ചൗള എന്നിവരാണ് നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ: ശ്രീനാഗേന്ദ്ര തങ്കാല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, കോ-എഡിറ്റർ: ഉതുര, സഹസംവിധായകൻ: റാം റാവഡ്, ശബ്ദമിശ്രണം: കണ്ണൻ ഗണപത് (അന്നപൂർണ സ്റ്റുഡിയോസ്), സൗണ്ട് ഡിസൈൻ: പ്രദീപ്. ജി (അന്നപൂർണ സ്റ്റുഡിയോ), കളറിസ്റ്റ്: എ.അരുൺകുമാർ, സ്റ്റൈലിസ്റ്റ്: രേഖ ബൊഗ്ഗരപു, ആക്ഷൻ: രാം ലക്ഷ്മൺ, റിയൽ സതീഷ് & ടോമെക്ക്, വിഎഫ്എക്സ് സൂപ്പർവൈസർ: മുത്തു സുബ്ബയ്ഹ്, പിആർഒ: ശബരി.

 

 

 

 

 

tollywood teaser Eagle Blasting maharaja ravi Tejas