ത്രില്ലടിപ്പിച്ച്, ത്രസിപ്പിച്ച് മഞ്ഞുമ്മല്‍ ബോയ്‌സ്, ട്രെയ്ലര്‍ ട്രെന്‍ഡിങ്ങില്‍

ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ജാന്‍ എ മന്നിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ട്രെയിലര്‍ യുട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം നേടി. ദുരൂഹതകള്‍ നിറച്ച് പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയ ട്രെയിലര്‍ പ്രേക്ഷകരില്‍ വലിയ ആകാംക്ഷയാണ് ജനിപ്പിച്ചിരിക്കുന്നത്.

author-image
Web Desk
New Update
ത്രില്ലടിപ്പിച്ച്, ത്രസിപ്പിച്ച് മഞ്ഞുമ്മല്‍ ബോയ്‌സ്, ട്രെയ്ലര്‍ ട്രെന്‍ഡിങ്ങില്‍

ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ജാന്‍ എ മന്നിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ട്രെയിലര്‍ യുട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം നേടി. ദുരൂഹതകള്‍ നിറച്ച് പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയ ട്രെയിലര്‍ പ്രേക്ഷകരില്‍ വലിയ ആകാംക്ഷയാണ് ജനിപ്പിച്ചിരിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഒരു സര്‍വൈവല്‍ ത്രില്ലറാണ് ചിത്രമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ട്രെയിലര്‍ കൂടെ കണ്ടതോടെ സിനിമ കാണാനുള്ള ആവേശം പ്രേക്ഷകരില്‍ ഇരട്ടിച്ചിട്ടുണ്ട്.

പ്രേക്ഷകരുടെ പ്രിയ താരങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രമായതുകൊണ്ട് തന്നെ സിനിമാപ്രേമികളും ആരാധകരും പ്രേക്ഷകരുമെല്ലാം ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ സുഷിന്‍ ശ്യാം സംഗീതവും പശ്ചാത്തലസംഗീതവും പകരുന്ന ചിത്രം ഈ മാസം തിയറ്ററുകളിലെത്തും. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവര്‍ക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന മഞ്ഞുമ്മല്‍ ബോയ്‌സ്, പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്നാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഓള്‍ ഇന്ത്യ ഡിസ്ട്രിബ്യുഷന്‍ ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിര്‍വഹിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമായ് ചിത്രികരണം പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ നടന്‍ സലിം കുമാറിന്റെ മകന്‍ ചന്തു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

ഛായാഗ്രഹണം ഷൈജു ഖാലിദ്, ചിത്രസംയോജനം വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈന്‍ ഷിജിന്‍ ഹട്ടന്‍, അഭിഷേക് നായര്‍, സൗണ്ട് മിക്‌സ് ഫസല്‍ എ ബക്കര്‍, ഷിജിന്‍ ഹട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ അജയന്‍ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിനു ബാലന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ ഗണപതി, വസ്ത്രാലങ്കാരം മഹ്‌സര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ആക്ഷന്‍ വിക്രം ദഹിയ, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, പോസ്റ്റര്‍ ഡിസൈന്‍ യെല്ലോ ടൂത്ത്, വിതരണം ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

malayalam movie movie news movie trailer manjummel boys