പ്രേക്ഷകരെ അടിമുടി ചിരിപ്പിക്കാന്‍ ധാരാവി ദിനേശും കൂട്ടരും! മനസാ വാചാ ട്രെയിലര്‍

തിയറ്ററുകളില്‍ ചിരിയുടെ ഉത്സവം തീര്‍ക്കാന്‍ നര്‍മ്മം ചാലിച്ചെത്തുന്ന സിനിമയാണ് മനസാ വാചാ. പ്രേക്ഷകരെ അടിമുടി ചിരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പറത്തുവിട്ടു. മാര്‍ച്ച് 1നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

author-image
Web Desk
New Update
പ്രേക്ഷകരെ അടിമുടി ചിരിപ്പിക്കാന്‍ ധാരാവി ദിനേശും കൂട്ടരും! മനസാ വാചാ ട്രെയിലര്‍

 

തിയറ്ററുകളില്‍ ചിരിയുടെ ഉത്സവം തീര്‍ക്കാന്‍ നര്‍മ്മം ചാലിച്ചെത്തുന്ന സിനിമയാണ് മനസാ വാചാ. പ്രേക്ഷകരെ അടിമുടി ചിരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പറത്തുവിട്ടു. മാര്‍ച്ച് 1നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

തൃശൂരിന്റെ പശ്ചാത്തലത്തില്‍ ഒരു കള്ളന്റെ കഥ പറയുന്ന മനസാ വാചാ ഒരു മുഴുനീള കോമഡി എന്റര്‍ടൈനറാണ്. ദിലീഷ് പോത്തനാണ് ചിത്രത്തിലെ നായക കഥാപാത്രമായ ധാരാവി ദിനേശിനെ അവതരിപ്പിക്കുന്നത്. പ്രശാന്ത് അലക്‌സാണ്ടര്‍, കിരണ്‍ കുമാര്‍, സായ് കുമാര്‍, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിന്‍, ജംഷീന ജമല്‍ തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നവാഗതനായ ശ്രീകുമാര്‍ പൊടിയനാണ് സംവിധാനം ചെയ്യുന്നത്. മജീദ് സയ്ദ് തിരക്കഥ രചിച്ച ചിത്രം സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട് പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്. ഒനീല്‍ കുറുപ്പാണ് സഹനിര്‍മ്മാതാവ്. മോഷണം ഇതിവൃത്തമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലും ലുക്കിലുമാണ് ദിലീഷ് പോത്തന്‍ പ്രത്യക്ഷപ്പെടുന്നത്.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

തൂവാനത്തുമ്പികള്‍, പുണ്യാളന്‍ അഗര്‍ബത്തീസ്, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ്, തൃശൂര്‍ പൂരം, ജോര്‍ജ്ജേട്ടന്‍സ് പൂരം തുടങ്ങി തൃശൂരിന്റെ മനോഹാരിതയും മാധുര്യവും ഗ്രാമീണതയും പകര്‍ത്തിയ ഒരുപാട് സിനിമകള്‍ വന്നിട്ടുണ്ട്. തൃശൂര്‍ പശ്ചാത്തലത്തിലെത്തുന്ന ചിത്രങ്ങള്‍ പ്രേക്ഷകര്‍ എന്നും നേഞ്ചോട് ചേര്‍ക്കാറുണ്ട്. മനസാ വാചായും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു സിനിമ ആയിരിക്കും എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

മിനി സ്‌ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍ പൊടിയന്റെ ആദ്യ സംവിധാന ചിത്രമാണ് മനസാ വാചാ. സിനിമയുടെ ഫസ്റ്റ് ലുക്ക് തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ദിലീഷ് പോത്തനാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. സുനില്‍ കുമാര്‍ പികെ വരികളും സംഗീതവും ഒരുക്കി, ജാസി ഗിഫ്റ്റിന്റെ ആലാപനത്തില്‍ എത്തിയ മനസാ വാചാ കര്‍മ്മണാ എന്ന പ്രൊമോ സോങ്ങ് വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ചിത്രത്തിന്റെ ടീസറും യൂ ട്യൂബ് ട്രെന്‍ഡിലാണ്.

ഛായാഗ്രഹണം എല്‍ദോ ബി ഐസക്ക്, ചിത്രസംയോജനം ലിജോ പോള്‍, സംഗീതം സുനില്‍കുമാര്‍ പി കെ, പ്രൊജക്ട് ഡിസൈന്‍ ടിന്റു പ്രേം, കലാസംവിധാനം വിജു വിജയന്‍ വി വി, മേക്കപ്പ് ജിജോ ജേക്കബ്, വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ നിസീത് ചന്ദ്രഹാസന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു ഐക്കരശ്ശേരി, ഫിനാന്‍സ് കണ്‍ട്രോളര്‍ നിതിന്‍ സതീശന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ, സ്റ്റില്‍സ് ജെസ്റ്റിന്‍ ജെയിംസ്, വിഎഫ്എക്‌സ് പിക്ടോറിയല്‍ വിഎഫ്എക്‌സ്, ഐ സ്‌ക്വയര്‍ മീഡിയ, കളറിസ്റ്റ് രമേഷ് അയ്യര്‍, ഡിഐ എഡിറ്റര്‍ ഗോകുല്‍ ജി ഗോപി, ടുഡി ആനിമേഷന്‍ സജ്ഞു ടോം, ടൈറ്റില്‍ ഡിസൈന്‍ സനൂപ് ഇ സി, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോടൂത്ത്‌സ്, കോറിയോഗ്രഫി യാസെര്‍ അറഫാത്ത്, പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിങ് തിങ്ക് സിനിമ മാര്‍ക്കറ്റിങ് സൊല്യൂഷന്‍സ്.

 

malayalam movie movie news manasa vacha dileesh pothan