കൗണ്ട് ഡൗണ്‍... എഎസ്‌ഐ മാര്‍ട്ടിന് വേണ്ടിയുള്ള കാത്തിരിപ്പ്!

ചിത്രത്തില്‍ എഎസ്‌ഐ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രത്തെയാണ് മെഗാസ്റ്റാര്‍ അവതരിപ്പിക്കുന്നത്. ഈ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സെപ്റ്റംബര്‍ 28 ന് തിയേറ്ററുകളിലെത്തും.

author-image
Web Desk
New Update
കൗണ്ട് ഡൗണ്‍... എഎസ്‌ഐ മാര്‍ട്ടിന് വേണ്ടിയുള്ള കാത്തിരിപ്പ്!

 

മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍! അതിന്റെ കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. കെ ജി ജോര്‍ജിന്റെ യവനിക മുതല്‍ തുടര്‍ന്നിങ്ങോട്ട് എത്രയെത്ര പൊലീസ് വേഷങ്ങളാണ് മമ്മൂട്ടിയുടേതായി സ്‌ക്രീനില്‍ എത്തിയത്. എല്ലാം മാസ് കഥാപാത്രങ്ങളും.

മമ്മൂട്ടി കമ്പനി നിര്‍മിച്ച കണ്ണൂര്‍ സ്‌ക്വാഡിന്റെ ഹൈലൈറ്റും മമ്മൂട്ടിയുടെ പൊലീസ് വേഷം തന്നെ! ചിത്രത്തില്‍ എഎസ്‌ഐ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രത്തെയാണ് മെഗാസ്റ്റാര്‍ അവതരിപ്പിക്കുന്നത്. ഈ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സെപ്റ്റംബര്‍ 28 ന് തിയേറ്ററുകളിലെത്തും.

റോബ് വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥ ഷാഫിയുടേതാണ്. ഡോ. റോണിയും ഷാഫിയും ചേര്‍ന്ന് തിരക്കഥ ഒരുക്കി.

കിഷോര്‍ കുമാര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ്.കെ.യു തുടങ്ങിയ താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്സ് ജോര്‍ജാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.

ഛായാഗ്രഹണം മുഹമ്മദ് റാഫില്‍, സംഗീത സംവിധാനം സുഷിന്‍ ശ്യാം, എഡിറ്റിങ് പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍ റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍ ടോണി ബാബു എംപിഎസ്ഇ.

അസോസിയേറ്റ് ഡയറക്ടേഴ്‌സ് വി ടി ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി എഫ് എക്‌സ് ഡിജിറ്റല്‍ ടര്‍ബോ മീഡിയ, വിശ്വാ എഫ് എക്‌സ്, സ്റ്റില്‍സ് നവീന്‍ മുരളി, ഓവര്‍സീസ് വിതരണം ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിസൈന്‍ ആന്റണി സ്റ്റീഫന്‍, ടൈറ്റില്‍ ഡിസൈന്‍ ഏസ്‌തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷ്ണു സുഗതന്‍, പി ആര്‍ ഒ പ്രതീഷ് ശേഖര്‍.

 

movie malayalam movie mammootty movie news mammootty kampany