The Age of Madness... കറുപ്പിലും വെളുപ്പിലും ഭ്രമിപ്പിച്ച് മമ്മൂട്ടി, വിസ്മയിപ്പിച്ച് പോസ്റ്റര്‍

ആരാധകര്‍ക്ക് പുതുവത്സര സമ്മാനമായി പുതിയ ചിത്രം ഭ്രമയുഗത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് മെഗാസ്റ്റാര്‍ മമ്മൂട്ടി.

author-image
Web Desk
New Update
The Age of Madness... കറുപ്പിലും വെളുപ്പിലും ഭ്രമിപ്പിച്ച് മമ്മൂട്ടി, വിസ്മയിപ്പിച്ച് പോസ്റ്റര്‍

 

ആരാധകര്‍ക്ക് പുതുവത്സര സമ്മാനമായി പുതിയ ചിത്രം ഭ്രമയുഗത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് മെഗാസ്റ്റാര്‍ മമ്മൂട്ടി. The Age of Madness എന്ന ടാഗ് ലൈനോടെ കറുപ്പിലും വെളുപ്പിലും എത്തിയ പോസ്റ്റര്‍ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചു.

രാഹുല്‍ സദാശിവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഭ്രമയുഗം, നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സെപ്റ്റംബറില്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങിയത് മുതല്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരാണ് മറ്റ് വേഷങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 17 ന് ചിത്രീകരണം ആരംഭിച്ച ചിത്രം കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായാണ് പൂര്‍ത്തീകരിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

ഛായാഗ്രഹണം ഷെഹ്നാദ് ജലാല്‍, ചിത്രസംയോജനം ഷഫീഖ് മുഹമ്മദ് അലി, സംഗീതം ക്രിസ്റ്റോ സേവ്യര്‍, സംഭാഷണങ്ങള്‍ ടി ഡി രാമകൃഷ്ണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോതിഷ് ശങ്കര്‍, കലാസംവിധാനം ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍ ജയദേവന്‍ ചക്കടത്ത്, സൗണ്ട് മിക്‌സ് എം ആര്‍ രാജകൃഷ്ണന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം മെല്‍വി ജെ, പിആര്‍ഒ ശബരി.

 

mammootty mammootty movie bramayugam movie movie news