ഷെയിന്‍ നിഗം, സണ്ണി വെയ്ന്‍ ചിത്രം, വേല തിയേറ്ററുകളിലേക്ക്

ഷെയിന്‍ നിഗവും സണ്ണി വെയ്നും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് വേല. ക്രൈം ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ സംവിധാനം നവാഗതനായ ശ്യാം ശശി ആണ്. ചിത്രത്തിന്റെ തിരക്കഥ എം.സജാസ്.

author-image
Web Desk
New Update
ഷെയിന്‍ നിഗം, സണ്ണി വെയ്ന്‍ ചിത്രം, വേല തിയേറ്ററുകളിലേക്ക്

ഷെയിന്‍ നിഗവും സണ്ണി വെയ്നും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് വേല. ക്രൈം ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ സംവിധാനം നവാഗതനായ ശ്യാം ശശി ആണ്. ചിത്രത്തിന്റെ തിരക്കഥ എം.സജാസ്.

ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം കേരളത്തില്‍ നവംബര്‍ 10 ന് തിയേറ്ററുകളിലേക്കെത്തുന്നു.

ആര്‍ ഡി എക്‌സിന്റെ വന്‍ വിജയത്തിന് ശേഷം സംഗീത സംവിധായകന്‍ സാം സി എസ്സ് ഒരുക്കുന്ന മനോഹര ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റാണ്.

പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഷെയിന്‍ നിഗം ഉല്ലാസ് അഗസ്റ്റിന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെയും മല്ലികാര്‍ജുനന്‍ എന്ന പോലീസ് കഥാപാത്രത്തെ സണ്ണിവെയ്നും അവതരിപ്പിക്കുന്നു. സിദ്ധാര്‍ഥ് ഭരതന്‍ ചിത്രത്തില്‍ ശ്രദ്ധേയമായ പോലീസ് കഥാപാത്രത്തിലെത്തുന്നു.

സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്.ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തിലെ നായിക അതിഥി ബാലന്‍. വേലയുടെ ഓഡിയോ റൈറ്റ്‌സ് ടി സീരീസാണ് കരസ്ഥമാക്കിയത്. ബാദുഷ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍.

ചിത്രസംയോജനം മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം സുരേഷ് രാജന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, പ്രൊജക്റ്റ് ഡിസൈനര്‍ ലിബര്‍ ഡേഡ് ഫിലിംസ്, മ്യൂസിക് സാം സി എസ്, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍, ഫൈനല്‍ മിക്‌സിങ് എം ആര്‍ രാജാകൃഷ്ണന്‍.

കലാ സംവിധാനം ബിനോയ് തലക്കുളത്തൂര്‍, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, കൊറിയോഗ്രാഫി കുമാര്‍ ശാന്തി, ഫിനാന്‍സ് കണ്‍ട്രോളര്‍ അഗ്‌നിവേശ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് എബി ബെന്നി, ഔസേപ്പച്ചന്‍, ലിജു നടേരി, പ്രൊഡക്ഷന്‍ മാനേജര്‍ മന്‍സൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രശാന്ത് ഈഴവന്‍, അസോസിയേറ്റ് ഡയറക്റ്റേര്‍സ് തന്‍വിന്‍ നസീര്‍, ഷൈന്‍ കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് അഭിലാഷ് പി ബി, അദിത്ത് എച്ച് പ്രസാദ്, ഷിനോസ്, മേക്കപ്പ് അമല്‍ ചന്ദ്രന്‍, സംഘട്ടനം പി സി സ്റ്റണ്ട്‌സ്, ഡിസൈന്‍സ് ടൂണി ജോണ്‍, സ്റ്റില്‍സ് ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി ഓള്‍ഡ് മംഗ്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വിഷ്ണു സുഗതന്‍, പി ആര്‍ ഒ: പ്രതീഷ് ശേഖര്‍.

 

release date malayalam movie shane nigam vela movie