രവീന്ദറിന്റെ പിറന്നാളിന് സര്‍പ്രൈസ് സമ്മാനം നല്‍കി ഞെട്ടിച്ച് മഹാലക്ഷ്മി

രവീന്ദറിന്റെ സ്‌റ്റൈലിഷ് ചിത്രമാണ് ഫ്രെയിം ചെയ്ത് തന്റെ പ്രിയതമന് മഹാലക്ഷ്മി സമ്മാനിച്ചത്. സമ്മാനം നല്‍കുന്ന വിഡിയോ മഹാലക്ഷ്മി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

author-image
Lekshmi
New Update
രവീന്ദറിന്റെ പിറന്നാളിന് സര്‍പ്രൈസ് സമ്മാനം നല്‍കി ഞെട്ടിച്ച് മഹാലക്ഷ്മി

അടുത്ത കാലത്ത് സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്ത താര ദമ്പതിമാരാണ് മഹാലക്ഷ്മിയും രവീന്ദര്‍ ചന്ദ്രശേഖരനും. നിര്‍മാതാവായ രവീന്ദര്‍ ധനികന്‍ ആയതുകൊണ്ടാണ് മഹാലക്ഷ്മി ഇദ്ദേഹത്തെ വിവാഹം കഴിച്ചതെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ പലരും പറഞ്ഞിരുന്നത്. എന്നാല്‍ തങ്ങള്‍ പരസ്പരം മനസ്സിലാക്കി ഒന്ന് ചേര്‍ന്നതാണെന്നും രവീന്ദറിന്റെ വണ്ണം തനിക്ക് പ്രശ്‌നമല്ല എന്നും മഹാലക്ഷ്മി വ്യക്തമാക്കിയിരുന്നു. സമൂഹമാധ്യമങ്ങളിലെ ആക്രമണങ്ങള്‍ ഒന്നും തന്നെ ഈ ദമ്പതികളെ സ്പര്‍ശിച്ചിട്ടില്ല.

ഇപ്പോഴിതാ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറിന്റെ പിറന്നാളിന് സര്‍പ്രൈസ് സമ്മാനം നല്‍കി ഞെട്ടിച്ചിരിക്കുകയാണ് മഹാലക്ഷ്മി. രവീന്ദറിന്റെ സ്‌റ്റൈലിഷ് ചിത്രമാണ് ഫ്രെയിം ചെയ്ത് തന്റെ പ്രിയതമന് മഹാലക്ഷ്മി സമ്മാനിച്ചത്. സമ്മാനം നല്‍കുന്ന വിഡിയോ മഹാലക്ഷ്മി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. മഹാലക്ഷ്മിയുടെ മകന്‍ സച്ചിനും പിറന്നാള്‍ ആഘോഷത്തില്‍ ഒപ്പമുണ്ടായിരുന്നു.

ഇതെനിക്കു ലഭിച്ച ഏറ്റവും മികച്ച സമ്മാനമെന്ന് ഞാന്‍ പറയില്ല. കാരണം എന്റെ ബെസ്റ്റ് എപ്പോഴും എനിക്കൊപ്പമുണ്ട്. അതാണ് മിസിസ് മഹാലക്ഷ്മി രവീന്ദര്‍ എന്ന് രവീന്ദര്‍ ചന്ദ്രശേഖര്‍ പറഞ്ഞു.

മനോഹരമായ പിറന്നാള്‍ കേക്കും മഹാലക്ഷ്മി, രവീന്ദറിനായി കരുതി വച്ചിരുന്നു. രവീന്ദറിന്റെ ഇഷ്ട ഭക്ഷണ വിഭവങ്ങള്‍ വച്ച് ഡിസൈന്‍ ചെയ്ത കേക്ക് ആണ് പിറന്നാളിനായി ഒരുക്കിയത്. 'ഹാപ്പി ബര്‍ത് ഡേ മൈ ഫുഡീ ഹസ്ബന്‍ഡ്' എന്ന് കേക്കില്‍ എഴുതിയിട്ടുണ്ട്.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

mahalakshmi ravinder birthday gift