സംവിധായകന്‍ വിഘ്നേഷ് ശിവന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ഓട്ടോഗ്രാഫ് വാങ്ങുന്ന ഓട്ടോഗ്രാഫ് വാങ്ങുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.
വിഘ്നേഷിന്റെ ഷര്‍ട്ടില്‍ ധോണി ഒപ്പുവെക്കുന്ന വീഡിയോ താരം തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.ധോണിയുടെ കടുത്ത ആരാധകനാണ് വിഘ്നേഷ് ശിവന്‍.
ധോണിയുടെ സിനിമ നിര്‍മാണ കമ്പനിയായ ധോണി എന്റര്‍ടെയ്മെന്‍സ് നിര്‍മിക്കുന്ന ആദ്യ സിനിമ 'എല്‍ജിഎം' (ലെറ്റ്‌സ് ഗെറ്റ് മാരീഡ്) എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് ധോണിയുടെ കടുത്ത ആരാധകനായ വിഘ്നേഷ് ഓട്ടോഗ്രാഫ് വാങ്ങാന്‍ എത്തിയത്.
'എന്റെ ഹീറോയ്ക്കൊപ്പം, എന്റെ ക്യാപ്റ്റന്‍, എന്റെ റോള്‍ മോഡല്‍, ഇദ്ദേഹത്തിന് അടുത്തിരിക്കുന്ന നിമിഷം എപ്പോഴും വളരെ വികാരഭരിതമാണ്. ഞാന്‍ ഒരുപാട് സ്നേഹിക്കുന്ന, എന്നും നോക്കിക്കാണുന്ന ആളാണ്.
അദ്ദേഹത്തെ കാണുമ്പോള്‍ എന്റെ മുഖം സന്തോഷമുള്ളതാകുന്നത് കാണാന്‍ എനിക്ക് വളരെ സന്തോഷമാണ്. അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനി ആദ്യമായി സിനിമ ചെയ്യാന്‍ തമിഴ് സിനിമ ഇന്റസ്ട്രി തിരഞ്ഞെടുത്തതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
എല്ലാവരുടെയും സ്‌നേഹവും പിന്തുണയും നിര്‍മാണ കമ്പനിയ്ക്കും ഉണ്ടാകും.'- വിഘ്നേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.