എം.മോഹനന്റെ 'ഒരു ജാതി ജാതക'ത്തിലെ ജയശങ്കറിൻ്റെ ജാതക പ്രശ്നങ്ങൾ... !

കൈ രേഖ നോക്കി ഒരു യുവാവിൻ്റെ ഭാവി പ്രവചിക്കുന്ന പെൺകുട്ടിയുടെ ഈ വാക്കുകളും, അവളുടെ ഭാവഭേദമില്ലാത്ത ഇടപെടലും ജയശങ്കറിൻ്റെ നിസ്സഹയാവസ്ഥയും ഇതിനകം ഏറെ പ്രചുരപ്രചാരം നേടുകയും കൗതുകമുയർത്തുകയും ചെയ്തിരിക്കുന്നു

author-image
Greeshma Rakesh
New Update
എം.മോഹനന്റെ 'ഒരു ജാതി ജാതക'ത്തിലെ ജയശങ്കറിൻ്റെ ജാതക പ്രശ്നങ്ങൾ... !

 

"ഞാൻ ജയശങ്കറിൻ്റെ കൈയ്യൊന്നു നോക്കിക്കോട്ടെ? ഒരു പെൺകുട്ടി ജയശങ്കർ എന്ന യുവാവിനോടു ചോദിക്കുന്നു.ജയശങ്കറിൻ്റെ കൈ കണ്ടതിനു ശേഷമാകാം ആ പെൺകുട്ടി പറയുന്നതു വീണ്ടും ശ്രദ്ധിക്കാം.

" ങ്ങടെ ജീവിതത്തിലെ ഏറ്റവും മോശമായ സമയമാണിനി വരാൻ പോകുന്നത്. ഒരുപാട് അപമാനങ്ങളും അവഹേളനങ്ങളും ഒക്കെ സഹിക്കേണ്ടി വരും.ഇതു കേൾക്കുന്ന ജയശങ്കറിൻ്റെ മുഖഭാവം വല്ലാതെയാകുന്നു.

വീണ്ടും അവളുടെ വാക്കുകൾ" ങ്ങള് കാരണം ഇവിടെ കലാപങ്ങൾ വരെഉണ്ടാകാൻ സാദ്ധ്യതയുണ്ട്.ഞാനിനി ഒരു കാര്യം കൂടി പറയാം. ങ്ങടെ കൈ ഇനി വേറൊരു മനുഷ്യനെ കാണിക്കാൻ നിക്കണ്ട."ഇതും കൂടി കേട്ട ജയശങ്കറിൻ്റെ അവസ്ഥ ഊഹിക്കാവുന്നതല്ലേയുള്ളൂ....

 

 

എം.മോഹനൻ സംവിധാനം ചെയ്യുന്ന ഒരു ജാതി ജാതകം എന്ന ചിത്രത്തിൻ്റെ ട്രയിലറിലെ വാചകങ്ങളാണിത്.കൈ രേഖ നോക്കി ഒരു യുവാവിൻ്റെ ഭാവി പ്രവചിക്കുന്ന പെൺകുട്ടിയുടെ ഈ വാക്കുകളും, അവളുടെ ഭാവഭേദമില്ലാത്ത ഇടപെടലും ജയശങ്കറിൻ്റെ നിസ്സഹയാവസ്ഥയും ഇതിനകം ഏറെ പ്രചുരപ്രചാരം നേടുകയും കൗതുകമുയർത്തുകയും ചെയ്തിരിക്കുന്നു.ഇവിടെ ജയശങ്കറായി എത്തുന്നത് വിനീത് ശ്രീനിവാസനാണ്.

നിഖിലാ വിമലാണ് പെൺകുട്ടി.

 

 

ജാതക പ്രശ്നം ഒരു യുവാവിൻ്റെ ജീവിതത്തിൽ എങ്ങനെയെല്ലാം സ്വാധീനിക്കപ്പെട്ടിരിക്കുന്നു എന്നതാണ് എം.മോഹനൻ ഈ ചിത്രത്തിലൂടെ രസാവഹമായി പ്രതിപാദിക്കുന്നത്.പ്രധാനമായുംമലബാറിൻ്റെ പശ്ചാത്തലത്തിലൂടെ, അവിടുത്തെ ഭാഷയും സംസ്ക്കാരവുമൊക്കെ കോർത്തിണക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.ജാതകവും വിശ്വാസവുമൊക്കെ ഈ നൂറ്റാണ്ടിലും എത്രമാത്രം ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തുന്നു എന്നതും ഈ ചിത്രത്തിലൂടെ കാട്ടിത്തരുന്നു.

 

ബാബു ആൻ്റണി, പി.പി.കുഞ്ഞികൃഷ്ണൻ,വിധു പ്രതാപ് ,സയനോരാ ഫിലിപ്പ്, കയാദുലോഹർ, രഞ്ജിത്ത് കങ്കോൽ, അമൽ താഹ, ഇനു തമ്പി ,രഞ്ജിതാമധ്യ, ചിപ്പി ദേവസ്സി, പൂജാ മോഹൻരാജ്,വർഷാ, രമേശ്, ഹരിതാ പറക്കോട്, ശരത് സഭ ഷോൺ റോമി, നിർമ്മൽ പാലാഴി, വിജയകൃഷ്ണൻ, ഐശ്യര്യാ മിഥുൻ കോരോത്ത്, അനുശീ അജിതാൻ, അരവിന്ദ് രഘു, എന്നിവരും പ്രധാന താരങ്ങളാണ്.

 

 

തിരക്കഥ - രാകേഷ് മണ്ടോടി,ഗാനങ്ങൾ - മനു മഞ്ജിത്ത്,സംഗീതം -ഗുണെ ബാലസുബ്രഹ്മണ്യം,ഛായാഗ്രഹണം - വിശ്വജിത്ത് ഒടുക്കയിൽ,എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം,കലാസംവിധാനം - ജോസഫ് നെല്ലിക്കൽ,അസ്സോസ്സിയേറ്റ് ഡയറക്ടർ - അനിൽ ഏബ്രഹാം,ക്രിയേറ്റീവ് ഡയറക്ടർ - മനു സെബാസ്റ്റ്യൻ,

മേക്കപ്പ് - ഷാജി പുൽപ്പള്ളി,കോസ്റ്റും ഡിസൈൻ -റാഫി കണ്ണാടിപ്പറമ്പ്, എക്സിക്കുട്ടീവ് -പ്രൊഡ്യൂസർ - സൈനുദ്ദീൻ,പ്രൊഡക്ഷൻ കൺട്രോളർ-ഷെമീജ് കൊയിലാണ്ടി, പിആർഒ-വാഴൂർ ജോസ്.വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

 

 

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

 

movie news official teaser oru jati oru matham m mohanan