കേരള ഫിലിം ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷന്‍ പ്രസിഡന്റായി മാജിക് ഫ്രെയിംസ് നിര്‍മാണ കമ്പനിയുടെ സ്ഥാപകന്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ മലയാള സിനിമാ സംഘടനകളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരിക്കുകയാണ് ലിസ്റ്റിന്‍.
ട്രാഫിക് എന്ന ചിത്രമാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആദ്യമായി നിര്‍മ്മിച്ചത്. ലിസ്റ്റിന്‍ തന്റെ 24ആം വയസ്സിലാണ് ട്രാഫിക് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായത്. പിന്നാലെ ചാപ്പ കുരിശും നിര്‍മിച്ചു. ഇദ്ദേഹം നിര്‍മ്മിച്ച ഈ രണ്ടു ചിത്രങ്ങളും 2011ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.