റിവ്യൂക്കാര്‍ ആ വഴിക്ക് പോകും, സിനിമ ഈ വഴിക്ക് പോകും, നിലപാട് പറഞ്ഞ് മമ്മൂട്ടി

പ്രേക്ഷകര്‍ കാണുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമകളാണെന്നും മമ്മൂട്ടി പറഞ്ഞു. പുതിയ ചിത്രം കാതലിന്റെ റിലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മമ്മൂട്ടി നിലപാട് വ്യക്തമാക്കിയത്.

author-image
Greeshma Rakesh
New Update
റിവ്യൂക്കാര്‍ ആ വഴിക്ക് പോകും, സിനിമ ഈ വഴിക്ക് പോകും, നിലപാട് പറഞ്ഞ് മമ്മൂട്ടി

റിവ്യൂ ബോംബിംഗ് വിവാദങ്ങളില്‍ പ്രതികരണവുമായി മമ്മൂട്ടി. റിവ്യൂ നിര്‍ത്തിയതുകൊണ്ട് സിനിമ രക്ഷപ്പെടില്ല. പ്രേക്ഷകര്‍ കാണുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമകളാണെന്നും മമ്മൂട്ടി പറഞ്ഞു. പുതിയ ചിത്രം കാതലിന്റെ റിലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മമ്മൂട്ടി നിലപാട് വ്യക്തമാക്കിയത്.

സിനിമയെ റിവ്യൂ കൊണ്ട് നശിപ്പിക്കാനാവില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂ. റിവ്യൂക്കാര്‍ ആ വഴിക്ക് പോകും, സിനിമ ഈ വഴിക്ക് പോകും.പ്രേക്ഷകര്‍ അവര്‍ക്ക് ഇഷ്ടമുള്ള സിനിമയാണ് കാണുന്നത്. നമുക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ അഭിപ്രായങ്ങള്‍ തന്നെ ആയിരിക്കണം. വേറൊരാളുടെ അഭിപ്രായം നമ്മള്‍ പറഞ്ഞാല്‍ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പോയി.

 

നമ്മുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് തന്നെയാണ് സിനിമ കാണേണ്ടത്. നമുക്ക് തോന്നണം, സിനിമ കാണണോ വേണ്ടയോ എന്ന്. മമ്മൂട്ടി പറഞ്ഞു.റിവ്യൂ ബോംബിംഗ് സിനിമയെ തകര്‍ക്കുന്നു എന്ന ആരോപണവുമായി നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഹൈകോടതിയും ഇടപെട്ടിരുന്നു. വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് കോടതി നിര്‍ദേശവും നല്‍കി.

mammootty movie news film review cinema