എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കുങ്ഫു പാണ്ട വീണ്ടും എത്തുന്നു!, ട്രെയിലർ

എട്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പർ കോമഡി-ആക്ഷൻ പഞ്ചുകളുമായി കുങ്‌ഫു പാണ്ട എത്തുന്നു.കുങ്ഫു സീരിസിലെ നാലാമത്തെ ചിത്രമാണ് ഇപ്പോൾ റിലീസിന് ഒരുങ്ങുന്നത്.

author-image
Greeshma Rakesh
New Update
എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കുങ്ഫു പാണ്ട വീണ്ടും എത്തുന്നു!, ട്രെയിലർ

എട്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പർ കോമഡി-ആക്ഷൻ പഞ്ചുകളുമായി കുങ്‌ഫു പാണ്ട എത്തുന്നു.കുങ്ഫു സീരിസിലെ നാലാമത്തെ ചിത്രമാണ് ഇപ്പോൾ റിലീസിന് ഒരുങ്ങുന്നത്.

മൈക് മിച്ചെലിന്റെ സംവിധാനത്തിലൊരുങ്ങിയ സിനിമയുടെ ട്രെയിലർ യൂണിവേഴ്‌സ് പിച്ചേഴ്‌സ് റിലീസ് ചെയ്‌തു.കൊമേഡിയൻ ജാക് ബ്ലേക് തന്നെയാണ് ഇത്തവണയും കുങ്ഫു പാണ്ട നായകൻ പോയ്ക്ക് ശബ്‍ദം നൽകിയിരിക്കുന്നത്.

വയോള ഡേവിസ്, ഡസ്റ്റിൻ ഹോഫ്മാൻ, ജയിംസ് ഹോങ്, ബ്രയാൻ ക്രാൻസ്റ്റൺ എന്നിവരാണ് കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുക്കുന്ന താരങ്ങൾ. 2008ലാണ് കുങ് ഫു സീരിസിന്റെ തുടക്കം.

2016ലാണ് കുങ്‌ഫു പാണയുടെ മൂന്നാം ഭാഗം പുറത്തിറങ്ങിയത്. ഇതിന്റെ തുടർച്ചയായാണ് നാലാം ഭാഗം എത്തുന്നത്. അടുത്ത വർഷം മാർച്ച് എട്ടിന് ചിത്രം റിലീസ് ചെയ്യും.

hollywood kung fu panda 4 trailor