ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം കിത്ത് ഒഫ് കൊത്ത കാണാന്‍, താരത്തിന്റെ സഹോദരി സുറുമിയും ഭാര്യ അമാലും എത്തി. സിനിമയുടെ ആദ്യ പ്രദര്‍ശനം കാണാനാണ് കൊച്ചിയിലെ തിയേറ്ററില്‍ ഇരുവരും എത്തിയത്. ഇരുവര്‍ക്കും ഒപ്പം ദുല്‍ഖറിന്റെ സുഹൃത്തും ഫോട്ടോഗ്രാഫറുമായ ഷാനി ഷാകി, സുറുമിയുടെ മകന്‍, ഗോകുല്‍ സുരേഷ് എന്നിവരും ഉണ്ടായിരുന്നു.
സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രം ഒരുക്കിയത്. അഭിലാഷ് ജോഷിയുടെ ആദ്യ സംവിധാന സംരംഭമാണിത്. ചിത്രത്തില്‍ രാജു എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ എത്തുന്നത്.
കേരളത്തില്‍ 500 സ്‌ക്രീനുകളിലാണ് ചിത്രം എത്തിയത്. അന്‍പതിലേറെ രാജ്യങ്ങളില്‍ 2500 സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്തു. വന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രം നിര്‍മിച്ചത് സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ്.
ഐശ്വര്യാ ലക്ഷ്മി, പ്രസന്ന, ഷബീര്‍ കല്ലറയ്ക്കല്‍, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കിയത്.
സംഘട്ടനം രാജശേഖര്‍, തിരക്കഥ അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നിമേഷ് താനൂര്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി ഷെറീഫ്, വി എഫ് എക്‌സ് എഗ്ഗ് വൈറ്റ്.
മേക്കപ്പ് റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ, സ്റ്റില്‍സ് ഷുഹൈബ് എസ്.ബി.കെ., പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, മ്യൂസിക് സോണി മ്യൂസിക്. പിആര്‍ഓ പ്രതീഷ് ശേഖര്‍.