സംസ്ഥാന സിനിമ അവാര്‍ഡുകള്‍ ബുധനാഴ്ച; അവസാന റൗണ്ടിലെത്തിയ ചിത്രങ്ങള്‍

2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ബുധനാഴ്ച പ്രഖ്യാപിക്കും. ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിക്കുക.

author-image
Web Desk
New Update
സംസ്ഥാന സിനിമ അവാര്‍ഡുകള്‍ ബുധനാഴ്ച; അവസാന റൗണ്ടിലെത്തിയ ചിത്രങ്ങള്‍

തിരുവനന്തപുരം: 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ബുധനാഴ്ച പ്രഖ്യാപിക്കും. ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിക്കുക.

154 സിനിമകളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. പ്രാഥമിക ജൂറി കണ്ട ശേഷം 30 ശതമാനം ചിത്രങ്ങളാണ് അന്തിമ ജൂറിയുടെ പരിഗണനയിലുള്ളത്.

ലിജോ ജോസ് പെല്ലിശേരി മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്തു മയക്കം, കുഞ്ചാക്കോ ബോബന്‍ ചിത്രം ന്നാ താന്‍ കേസ് കൊട്, തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്ക, പുഴു, അപ്പന്‍ എന്നിവ ഉള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങള്‍ അവസാന റൗണ്ടിലുണ്ട്.

ഗൗതം ഘോഷ് അധ്യക്ഷനായ അന്തിമ ജൂറിയില്‍ നടി ഗൗതമി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൗണ്ട് ഡിസൈനര്‍ ഡി.യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി എന്നിവരാണ് അംഗങ്ങള്‍.

ബുധനാഴ്ച രാവിലെ 11 ന് സെക്രട്ടേറിയറ്റിലെ പിആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും.

movie malayalam movie kerala state film awards