മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന് വമ്പന്‍ വരവേല്‍പ്പ്. ആദ്യ ദിനത്തില്‍ തന്നെ ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. രണ്ടാം ദിവസം മുതല്‍ പ്രേക്ഷകരുടെ ആവശ്യപ്രകാരം ചിത്രം കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയാണ്.
ആദ്യ ദിനത്തില്‍ കേരളത്തില്‍ 165 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. എന്നാല്‍, ചിത്രത്തിന് ലഭിച്ച വന്‍ സ്വീകാര്യത കണക്കിലെടുത്ത് വെളളിയാഴ്ച മുതല്‍ 250 ല്‍പ്പരം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും.
കേരളത്തില്‍ മാത്രം ഒരു ദിവസം ആയിരം ഷോകളിലേക്ക് എത്തുകയാണ് ഈ ചിത്രം. ആദ്യ ദിവസം 75 എക്‌സ്ട്രാ ലേറ്റ് നൈറ്റ് ഷോകളാണ് ചിത്രത്തിന് ഉണ്ടായിരുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യും.
മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. റോബി വര്‍ഗീസ് രാജ് ആണ് ഈ ബിഗ് ബഡ്ജറ്റ് ഇന്‍വെസ്റ്റിഗേറ്റിങ് ത്രില്ലര്‍ സംവിധാനം ചെയ്തത്.
ഷാഫിയുടെ കഥയില്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.
കിഷോര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ഡോ. റോണി, ശബരീഷ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ എസ് ജോര്‍ജ്, ഛായാഗ്രഹണം മുഹമ്മദ് റാഫില്‍, എഡിറ്റിങ് പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍ റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, അഭിജിത്.
സൗണ്ട് ഡിസൈന്‍ ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് വി ടി ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി എഫ് എക്‌സ് ഡിജിറ്റല്‍ ടര്‍ബോ മീഡിയ, വിശ്വാ എഫ് എക്‌സ്, സ്റ്റില്‍സ് നവീന്‍ മുരളി, വിതരണം ഓവര്‍സീസ് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിസൈന്‍ ആന്റണി സ്റ്റീഫന്‍, ടൈറ്റില്‍ ഡിസൈന്‍ അസ്‌തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷ്ണു സുഗതന്‍, പി ആര്‍ ഒ പ്രതീഷ് ശേഖര്‍.