ബോളിവുഡ് സിനിമ രംഗത്തെ ചില പ്രമുഖര്‍ ഡാര്‍ക്ക് വെബില്‍ ഉണ്ടെന്നും അവര്‍ മറ്റുള്ളവരുടെ സ്വകാര്യ ജീവിതം ചോര്‍ത്തിയെടുക്കുന്നുവെന്നുമാരോപിച്ച് നടി കങ്കണ റണൗട്ട്. പല ജനപ്രിയ സിനിമാ പ്രവര്‍ത്തകരും ഡാര്‍ക്ക് വെബ്ബിലുണ്ടെന്നും അവര്‍ അതില്‍ പല നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും കങ്കണ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. ഡാര്‍ക്ക് വെബ്ബിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു.
ഫോണുകളില്‍ നമ്പര്‍ സേവ് ചെയ്തില്ലെങ്കിലും വിളിക്കുന്നയാളുടെ പേരും കാണിക്കുന്ന കോളിങ് നെയിം പ്രസന്റേഷന്‍ രാജ്യത്ത് നടപ്പാക്കാന്‍ ടെലികോം വകുപ്പിനോട് ടെലികോം റെഗുലേറ്ററി അതോറിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. തട്ടിപ്പ് കോളുകള്‍ തടയുക എന്ന ലക്ഷ്യമാണ് ഇതിനുള്ളത്. ഈ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് ബോളിവുഡിലെ പ്രമുഖര്‍ക്കെതിരെ കങ്കണ രൂക്ഷമായ ഭാഷയില്‍ ആരോപണങ്ങളുന്നയിച്ചത്. കൂടാതെ മറ്റുള്ളവരുടെ വാട്ട്സ്ആപ്പ്, മെയിലുകള്‍ പോലുള്ള ആശയവിനിമയമാര്‍ഗങ്ങള്‍ ഹാക്ക് ചെയ്യുകയും ചെയ്യുന്നു. അവരെ പൊളിച്ചടുക്കിയാല്‍ പല വമ്പന്‍മാരും വെളിപ്പെടുമെന്നും കങ്കണ കുറിച്ചു.