ഇന്ത്യൻ സിനിമയുടെ ദൈവമാണ് ഷാരൂഖ് ;കങ്കണ റണൗട്ട്

author-image
Hiba
New Update
ഇന്ത്യൻ സിനിമയുടെ ദൈവമാണ് ഷാരൂഖ് ;കങ്കണ റണൗട്ട്

ബോളിവുഡ് ബോക്സ്ഓഫിസിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഷാറുഖ് ഖാൻ ചിത്രം ‘ജവാന്റെ’ വിജയത്തിൽ അഭിനന്ദനങ്ങളുമായി കങ്കണ റണൗട്ട്. ഇന്ത്യൻ സിനിമയുടെ ദൈവമാണ് ഷാറുഖ് ഖാനെന്ന് കങ്കണ പറയുന്നു. ഷാറുഖിന്റെ നിങ്ങളുടെ സ്ഥിരോത്സാഹത്തിനും കഠിനാധ്വാനത്തിനും വിനയത്തിനു മുന്നിൽ വണങ്ങുന്നുവെന്നും കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘‘തൊണ്ണൂറുകളിൽ കാമുകനായും , പിന്നീട് മാസ് ഹീറോയായും വളർന്നു ഇതൊരു ചെറിയ കാര്യമല്ല. യഥാർഥ ജീവിതത്തിലും അദ്ദേഹം സൂപ്പർ ഹീറോയാണ്. ഒരു സമയത്ത് ആളുകൾ അദ്ദേഹത്തെ എഴുതിത്തള്ളുകയും സിനിമകളുടെ തിരഞ്ഞെടുപ്പിനെ പരിഹസിക്കുകയും ചെയ്തു.

ഇന്ന് ഞാനത് ഓർക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ പോരാട്ടം ദീർഘകാല കരിയർ ആസ്വദിക്കുന്ന എല്ലാ കലാകാരന്മാർക്കും ഒരു മാസ്റ്റർ ക്ലാസാണ്, പക്ഷേ അത് പുനർനിർമിക്കുകയും പുനഃസ്ഥാപിക്കുകയും വേണം. ഷാറുഖ് സിനിമ ദൈവമാണ്. നിങ്ങളുടെ സ്ഥിരോത്സാഹത്തിനും കഠിനാധ്വാനത്തിനും വിനയത്തിനു മുന്നിൽ വണങ്ങുന്നു. ജവാന്റെ മുഴുവൻ ടീം അംഗങ്ങൾക്കും അഭിനന്ദനം.’’–കങ്കണ കുറിച്ചു.

kangana sharook jawan