മധുര സംഗീതത്തിന്റെ വാനമ്പാടിയ്ക്ക് അറുപതിന്റെ ചെറുപ്പം

മലയാളത്തിന്റെ വാനമ്പാടിക്ക് ഇന്ന് അറുപതിന്റെ ചെറുപ്പം. പ്രിയ ഗായിക കെ എസ് ചിത്രയുടെ അറുപതാം പിറന്നാളാണിന്ന്. മലയാളികളുടെ കാതകലത്തിലുള്ള സ്വരമാണ് ചിത്രയുടേത്. കാലമെത്രയായാലും ആ ശബ്ദം മാധുര്യമേറിക്കൊണ്ടിരിക്കുന്നു.

author-image
Lekshmi
New Update
മധുര സംഗീതത്തിന്റെ വാനമ്പാടിയ്ക്ക് അറുപതിന്റെ ചെറുപ്പം

മലയാളത്തിന്റെ വാനമ്പാടിക്ക് ഇന്ന് അറുപതിന്റെ ചെറുപ്പം. പ്രിയ ഗായിക കെ എസ് ചിത്രയുടെ അറുപതാം പിറന്നാളാണിന്ന്. മലയാളികളുടെ കാതകലത്തിലുള്ള സ്വരമാണ് ചിത്രയുടേത്. കാലമെത്രയായാലും ആ ശബ്ദം മാധുര്യമേറിക്കൊണ്ടിരിക്കുന്നു.

ചിത്രയുടെ പേര് ഓര്‍ത്താല്‍ മാത്രം തന്നെ ആ മധുര ശബ്ദം പ്രേക്ഷകരുടെ കാതില്‍ മുഴുങ്ങും. നാല് പതിറ്റാണ്ടുകളില്‍ ഇമ്പത്തോടെ കേട്ടുകൊണ്ടേയിരിക്കുകയാണ് ചിത്രയെ പ്രേക്ഷകര്‍. സംഗീത പുരസ്‌കാരങ്ങളുടെ പെരുമ വര്‍ഷാവര്‍ഷം ചിത്രയെ തേടിയെത്തിക്കൊണ്ടേയിരിക്കുന്നു. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ചിത്രയ്ക്ക് ആറ് പ്രാവശ്യം ലഭിച്ചു. കേരള സംസ്ഥാന പുരസ്‌കാരം 16 തവണയും ലഭിച്ചു. നാല് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെ അവാര്‍ഡും മലയാളത്തിന്റെ വാനമ്പാടിക്ക് ലഭിച്ചു. പത്മഭൂഷന്‍ നല്‍കി രാജ്യം ആദരിച്ചു.

മലയാളിയുടെ ജീവ ശ്വാസത്തില്‍ അലിഞ്ഞു ചേര്‍ന്ന സംഗീതമാണ് ചിത്രയുടേത്. തിരുവനന്തപുരത്തെ സംഗീത കുടുംബത്തില്‍ ജനിച്ച ചിത്രക്ക് അച്ഛന്‍ കൃഷ്ണ നായര്‍ ആയിരുന്നു ജീവിതത്തിലെ വഴികാട്ടി. ചെറിയ പ്രായത്തില്‍ പാട്ടില്‍ മികവ് പുലര്‍ത്തിയ ചിത്ര സംഗീത വിദുഷി പ്രൊഫ. കെ ഓമനക്കുട്ടിയുടെ പ്രിയ ശിഷ്യയായി മാറി പിന്നീട്. സ്‌കൂള്‍ പഠനത്തിനു ശേഷം സംഗീതം തന്നെ ഉപരിപഠനത്തിനു തെരഞ്ഞെടുത്ത ചിത്ര, അധികം താമസിയാതെ സിനിമാ പിന്നണി ഗാനരംഗത്തേക്കും എത്തപ്പെട്ടു.

എം ജി രാധാകൃഷ്ണനാണ് ചിത്രയെ സിനിമയില്‍ അവതരിപ്പിക്കുന്നത്. 'അട്ടഹാസം' എന്ന ചിത്രത്തിലൂടെയായിരുന്നു അത്. ആസ്വാദകരെ സംബന്ധിച്ച് ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന പ്രിയപ്പെട്ട ഒന്നിന്റെ കണ്ടെത്തലായിരുന്നു അത്.

ഇളയരാജ വഴി തമിഴകത്തും ചുവടുറപ്പിച്ച ചിത്രയുടെ ശബ്ദം പിന്നീട് ഇന്ത്യ മുഴുവന്‍ മുഴങ്ങി. കലാജീവിതത്തിനു പുറത്ത് കാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായി ചിത്ര മുന്നോട്ട് യാത്ര തുടരുകയാണ് ചിത്ര. ലാളിത്യത്തോടെ മനസ് നിറഞ്ഞ ചിരിയോടെ. ചിത്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ പ്രവഹിക്കുകയുമാണ്.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

birthday k s chithra playback singer