ജീത്തു ജോസഫ് - മോഹൻലാൽ ചിത്രം നേര് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു; ഡിസംബർ21ന് പ്രദർശനത്തിനെത്തും

ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് - എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു കൊണ്ട് റിലീസ് ഡേറ്റും പ്രഖ്യാപിച്ചിരിക്കുന്നു.

author-image
Greeshma Rakesh
New Update
ജീത്തു ജോസഫ് - മോഹൻലാൽ ചിത്രം നേര് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു; ഡിസംബർ21ന് പ്രദർശനത്തിനെത്തും

ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് - എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു കൊണ്ട് റിലീസ് ഡേറ്റും പ്രഖ്യാപിച്ചിരിക്കുന്നു. ക്രിസ്മസ് അവധിക്കാലത്തിനു മുന്നോടിയായി ഡിസംബർ ഇരുപത്തിയൊന്നിനാണ് ഈ ചിത്രം പ്രദർശനത്തിനെത്തുന്നത്.

നിയമ പുസ്തകത്തിന്റെ മുന്നിൽ ഇരിക്കുന്ന മോഹൻലാലാണ് പോസ്റ്ററിൽ കാണുന്നത്.വക്കീൽ വേഷത്തിലാണ് മോഹൻലാൽ ഈ ചിതത്തിൽ

അഭിനയിക്കുന്നത്. ആ പ്രൊഫഷന് അനുയോജ്യമായ ഒരു പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.ഏറെ ഇടവേളക്കുശേഷമാണ് മോഹൻലാൽ ഒരു വക്കീൽ കഥാപാതത്തെ അവതരിപ്പിക്കുന്നത്.

ഏറെ വിജയം നേടിയ നിരവധി ചിതങ്ങളിൽ മോഹൻലാൽ വക്കീലായി എത്തിയിട്ടുണ്ട്.നീതിക്കായി കോടതി മുറിക്കുള്ളിൽ നിയമയുദ്ധം നടത്തുന്ന വക്കീൽ'പൂർണ്ണമായും ഒരു കോർട്ട് റൂം ഡ്രാമയായി അവതരിപ്പിക്കുന്ന ഈ ചിത്രം നിയമത്തിൻ്റെ നൂലാമാലകളെ പ്രേക്ഷകക്കു മുന്നിൽ റിയലിസ്റ്റിക്കായി കാഴ്ച്ചവക്കുന്നു.

 

സംഘർഷവും. ഉദ്വേഗവും കോർത്തിണക്കി, ഒരു നിയമയുദ്ധത്തിൻ്റെ ചുരുളുകൾ നിവർത്തുകയാണ് ഈ ചിത്രത്തിലൂടെ ജീത്തു ജോസഫ്.

പ്രിയാമണിയാണ് ഈ ചിത്രത്തിലെ മറ്റൊരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സിദിഖ്, ജഗദീഷ്, അനശ്വരരാജൻ, ഗണേഷ് കുമാർ, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, ശാന്തി മായാദേവി, മാത്യുവർഗീസ്, കലേഷ്, കലാഭവൻ ജിന്റോ , രശ്മി അനിൽ, രമാദേവി, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു.

ഛായാഗ്രഹണം-സതീഷ് ക്കുറുപ്പ്, എഡിറ്റിംഗ് -വി.എസ്. വിനായക്,കലാസംവിധാനം - ബോബൻ, കോസ്റ്റ്യും - ഡിസൈൻ, ലിന്റൊ ജീത്തു,മേക്കപ്പ് - അമൽ ചന്ദ്ര, നിശ്ചല ഛായാഗ്രഹണം - ബെന്നറ്റ് എം. വർഗീസ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുഗീഷ് രാമചന്ദ്രൻ,അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -സോണി.ജി. മ്പോളമൻ, എസ്.എ. ഭാസ്ക്കരൻ, അമരേഷ് കുമാർ, പ്രൊഡക്ഷൻ മാനേജേഴ്സ്-ശശി ധരൻ കണ്ടാണിശ്ശേരി പാപ്പച്ചൻ ധനുവച്ചപുരം, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രണവ് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ദു പനയ്ക്കൽ,പിആർഒ- വാഴൂർ ജോസ്.

first look poster release date neru jeethu joseph mohanlal