രജനീകാന്തിന്റെ 'ജയിലര്‍' 300 കോടി വാരിയെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. നാല് ദിവസം കൊണ്ടാണ് ചിത്രം വമ്പന്‍ നേട്ടത്തിലേക്ക് എത്തിയത്. ചിത്രത്തിന് കേരളത്തില്‍ നിന്നും മികച്ച കളക്ഷന്‍ ലഭിക്കുന്നുണ്ട്.
കേരളത്തില്‍ നിന്ന് ഏഴ് കോടി രൂപയാണ് ഞായറാഴ്ച മാത്രമായി ചിത്രം നേടിയത്. ആദ്യ ദിനം 5.85 കോടിയാണ് നേടിയത്. രണ്ടാം ദിനം 4.8 കോടിയും മൂന്നാം ദിനം 6.15 കോടിയുമാണ് വാരിക്കൂട്ടിയത്.
ഇതോടെ കേരളത്തില്‍ നിന്നും നാല് ദിവസം കൊണ്ട് നേടിയത് 24 കോടി രൂപയാണ്. ഇതോടെ ഒരു ദിവസം ഏറ്റവും കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമായിരിക്കുകയാണ് ജയിലര്‍. ബീസ്റ്റിന്റെ 6.60 കോടി എന്ന റെക്കോര്‍ഡാണ് തകര്‍ത്തത്.
തമിഴ്നാട്ടില്‍ നിന്നു മാത്രം കലക്ഷന്‍ 80 കോടി പിന്നിട്ടു. കന്നഡയിലും തെലുങ്കിലും സിനിമയ്ക്കു ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. വിദേശത്ത് നിന്നും സിനിമയ്ക്ക് മികച്ച റിപ്പോര്‍ട്ടുകളാണ് വരുന്നത്.
ഓഗസ്റ്റ് 15നും അവധിയായതിനാല്‍ കലക്ഷന്‍ വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ആറാമത്തെ ദിവസം ചിത്രം 400 കോടി വാരുമെന്നാണ്
വിലയിരുത്തല്‍.
" width="100%" height="411" frameborder="0" allowfullscreen="allowfullscreen">