കൊച്ചി: ഓസ്‌കാറില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ 2018 എന്ന ചിത്രത്തിന്റെ ആഗോള പ്രചാരണം ആരംഭിച്ചു. സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും നിര്‍മാതാക്കളില്‍ ഒരാളായ വേണു കുന്നപ്പിള്ളിയും യുഎസിലെ പ്രചാരണം തുടങ്ങി.
ഓസ്‌കര്‍ പട്ടികയിലെ അവസാന 15 സിനിമകളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഡിസംബര്‍ 15 ന് നടക്കും. വോട്ട് ചെയ്യാന്‍ അവകാശമുള്ള അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിന്റെ പതിനായിരത്തോളം അംഗങ്ങളടക്കം നിരവധി പേര്‍ക്ക് മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിക്കുക എന്നതാണ് ലക്ഷ്യം.
ഡിസംബര്‍ 21 ഓടെ ഇതിന്റെ ഫലം വരും. ശേഷം ജനുവരി 14 ന് രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിക്കും. ചിത്രം ഇതിലും തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ അവസാന അഞ്ചില്‍ ഉള്‍പ്പെടും.
മാര്‍ച്ച് 10 ന് ഓസ്‌കാര്‍ പ്രഖ്യാപിക്കും. ചിത്രത്തിന് ലൊസാഞ്ചലസിലെ ഏഷ്യന്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവലില്‍ ചിത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നുവെന്ന് സംവിധായകന്‍ ജൂഡ് ആന്റണി പറഞ്ഞു.