മലയാള സിനിമയില്‍ കാലാനുസൃത മാറ്റങ്ങള്‍ മാത്രമെന്ന് ഓപ്പണ്‍ ഫോറം

അവതരണത്തില്‍ യാഥാര്‍ഥ്യം ഉണ്ടെങ്കിലും സിനിമകളുടെ ഉള്ളടക്കത്തിന് കാര്യമായ മാറ്റമില്ലെന്ന് സംവിധായകനായ സന്തോഷ് ബാബുസേനന്‍ പറഞ്ഞു.

author-image
Greeshma Rakesh
New Update
മലയാള സിനിമയില്‍ കാലാനുസൃത മാറ്റങ്ങള്‍ മാത്രമെന്ന് ഓപ്പണ്‍ ഫോറം

തിരുവനന്തപുരം: മലയാള സിനിമയില്‍ കാലാനുസൃത മാറ്റങ്ങള്‍ മാത്രമാണ് ഉണ്ടാകുന്നതെന്ന് ഓപ്പണ്‍ ഫോറം. സംവിധായകരോ എഴുത്തുകാരോ നിശ്ചയിച്ചുറപ്പിച്ച അവതരണത്തിലൂടെ മാറ്റങ്ങള്‍ ഉണ്ടാകുന്നില്ല. അവതരണത്തില്‍ യാഥാര്‍ഥ്യം ഉണ്ടെങ്കിലും സിനിമകളുടെ ഉള്ളടക്കത്തിന് കാര്യമായ മാറ്റമില്ലെന്ന് സംവിധായകനായ സന്തോഷ് ബാബുസേനന്‍ പറഞ്ഞു.

മലയാള സിനിമയില്‍ പരീക്ഷണ ചിത്രങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് സതീഷ് ബാബുസേനന്‍ പറഞ്ഞു. ഞായറാഴ്ച നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രേക്ഷകന് ഇഷ്ടപ്പെടുമെന്ന് കരുതി താന്‍ സിനിമകള്‍ നിര്‍മ്മിക്കാറില്ലെന്നും ഉള്ളിലെ ആശയമാണ് തന്റെ സിനിമയെന്നും സംവിധായകന്‍ ആനന്ദ് ഏകര്‍ഷി പറഞ്ഞു.

ബിഗ്ബജറ്റ് ചിത്രങ്ങള്‍ക്കുള്ള പരിമിതികൊണ്ട് കൂടിയാണ് മലയാള സിനിമയില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നതിന് വേഗത കുറവ് സംഭവിയ്ക്കുന്നതെന്നും ഡ്രാമയില്‍ ഇപ്പോഴും മലയാളം കുടുങ്ങികിടക്കുകയാണന്നും വിഘ്‌നേഷ് പി ശശിധരന്‍ പറഞ്ഞു . ആക്ഷന്‍ സിനിമയെന്നാല്‍ പലര്‍ക്കും ഇപ്പോഴും ആര്‍ ഡി എക്സ് ആണെന്നാണ് ധാരണയെന്നും അദ്ദേഹം പറഞ്ഞു.

ഒ റ്റി റ്റി സിനിമകള്‍ പ്രേഷകരെ സമ്മാനിച്ചെങ്കിലും അത്തരം സിനിമകള്‍ക്ക് സ്ഥിരത നല്‍കാന്‍ ഒ റ്റി റ്റി ക്ക് കഴിയുന്നില്ലെന്ന് ഡോണ്‍ പാലത്തറ പറഞ്ഞു. ഗഗന്‍ ദേവ്, പ്രശാന്ത് വിജയ്, റിനോഷണ്‍, സുനില്‍ മാലൂര്‍ ,കെ സി ജിതിന്‍ എന്നിവര്‍ പങ്കെടുത്തു .

malayalam cinema IFFK 2023 iffk open forum