തിരുവനന്തപുരം: വ്യത്യസ്തമായ പ്രമേയവും പുതുമയും സമ്മാനിച്ച 28ാമത് രാജ്യാന്തര ചലച്ചിത്ര വെള്ളിയാഴ്ച കൊടിയിറക്കം.172 ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിച്ചത്. അതിജീവനമായിരുന്നു കഴിഞ്ഞതവണത്തെ പ്രമേയമെങ്കില്‍ ഇത്തവണ യുദ്ധവിരുദ്ധതയും അധിനിവേശത്തിനെതിരെയുമുള്ള സിനിമകളാണ് ഈവര്‍ഷത്തെ മേളയില്‍ തിരഞ്ഞെടുത്തത്.
പ്രദര്‍ശിപ്പിക്കുന്ന മേള അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കേ ഒന്‍പത് ഓസ്‌കാര്‍ എന്‍ട്രികള്‍ ഉള്‍പ്പടെ 67 ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും.11 മലയാള ചിത്രങ്ങളടക്കം 66 ചിത്രങ്ങളാണ് മേളയില്‍ ഇന്ന് അവസാന പ്രദര്‍ശനത്തിന് എത്തുന്നത്. മത്സര വിഭാഗത്തില്‍ ഡോണ്‍ പാലത്തറയുടെ ഫാമിലി, ഫാസില്‍ റസാക്കിന്റെ തടവ്, ലുബ്ദക് ചാറ്റര്‍ജിയുടെ വിസ്‌പേഴ്സ് ഓഫ് ഫയര്‍ ആന്‍ഡ് വാട്ടര്‍ തുടങ്ങി പതിനൊന്നു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഈ ചിത്രങ്ങള്‍ മേളയില്‍ കാണാനുള്ള അവസാന അവസരം കൂടിയാണിത്.ലോക സിനിമ വിഭാഗത്തില്‍ പേര്‍ഷ്യന്‍ ചിത്രമായ എന്‍ഡ്‌ലെസ്സ് ബോര്‍ഡേഴ്സ്, ജോര്‍ദന്റെ ഓസ്‌കാര്‍ പ്രതീക്ഷയായ ഇന്‍ഷാഅല്ലാഹ് എ ബോയ്, നേപ്പാള്‍ ചിത്രം എ റോഡ് ടു എ വില്ലേജ് തുടങ്ങി 24 ചിത്രങ്ങളും സുനില്‍ മാളൂരിന്റെ വലസൈ പറവകള്‍, ആനന്ദ് ഏകര്‍ഷിയുടെ ആട്ടം, ശ്രുതി ശരണ്യത്തിന്റെ ബി 32 മുതല്‍ 44 വരെ, ജിയോ ബേബിയുടെ കാതല്‍, എം ടി യുടെ നിര്‍മ്മാല്യം തുടങ്ങിയ മലയാള ചിത്രങ്ങളും വ്യാഴാഴ്ച പ്രദര്‍ശിപ്പിക്കും.ഇന്‍ എ സെര്‍ട്ടന്‍ വേ, ടെയ്ല്‍സ് ഓഫ് അനദര്‍ ഡേ ചിത്രങ്ങള്‍ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.